Skip to main content

രണ്ടാം വാര്‍ഷികാഘോഷം: ആനുകൂല്യവിതരണം ഇന്ന്  

സംസ്ഥാന സര്‍ക്കാര്‍ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനത്തോട് അനുബന്ധിച്ച് വിവിധ ആനുകൂല്യങ്ങളുടെ വിതരണം നടക്കും. അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡ് പരിസരത്തെ പ്രത്യേകവേദിയില്‍ നടക്കുന്ന ചടങ്ങില്‍ ലൈഫ് മിഷനില്‍ പൂര്‍ത്തിയായ വീടുകളുടെ താക്കോല്‍ ദാനം, സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള കംപ്യൂട്ടര്‍, സ്മാര്‍ട്ട് ഫോണ്‍ വിതരണം, ഭിന്നലിംഗക്കാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം, ഐടി മിഷന്റെ നേതൃത്വത്തില്‍ ഫ്രീ വൈഫൈ സേവനം 53 കേന്ദ്രങ്ങളില്‍ നല്‍കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം, ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തീരമൈത്രി ഗ്രൂപ്പുകള്‍ക്കുള്ള ആനുകൂല്യ വിതരണം, കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ പച്ചക്കറി കിറ്റ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തുടങ്ങിയവ നടക്കും. 

date