Skip to main content

ഉത്പന്ന പ്രദര്‍ശന-വിപണന മേളയ്ക്ക് പ്രവേശനം സൗജന്യം

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് കാഞ്ഞങ്ങാട് അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഇന്നുമുതല്‍ 25 വരെ നടക്കുന്ന ഉത്പന്ന പ്രദര്‍ശന-വിപണന മേളയില്‍ പ്രവേശനം സൗജന്യം. ദിവസവും ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ രാത്രി എട്ടുവരെയാണ് പ്രദര്‍ശനമേളയും വില്‍പനയും. വിവിധ സര്‍ക്കാര്‍വകുപ്പുകള്‍ ഉള്‍പ്പെടെ നൂറോളം സ്റ്റാളുകളിലായി 'കാസര്‍കോട് പെരുമ' എന്ന പേരിലാണ് വൈവിധ്യമാര്‍ന്ന ഉത്പന്ന പ്രദര്‍ശന വിപണന മേളയും സാംസ്‌ക്കാരിക കലാസന്ധ്യയും സംഘടിപ്പിച്ചിരിക്കുന്നത്. 22,000 ചതുരശ്ര അടി അളവില്‍ കൂറ്റന്‍ പന്തലില്‍ നൂറോളം സ്റ്റാളുകകള്‍ക്ക് പുറമെ ഫുട്‌കോര്‍ട്ടും ഉള്‍പ്പെടുന്നു. പന്തലിനോട് ചേര്‍ന്നാണ് കലാപരികള്‍ക്കും സെമിനാറുകള്‍ക്കുമായി സ്‌റ്റേജ് ഒരുക്കിയിരിക്കുന്നതും. കുടുംബശ്രീയും മില്‍മയും ഒരുക്കുന്ന വ്യത്യസ്തരുചിക്കൂട്ടുകളാണ് ഫുഡ്‌കോര്‍ട്ടില്‍ ഒരുക്കിയിരിക്കുന്നത്. സായാഹ്നങ്ങളില്‍ വിവിധ വിഷയങ്ങളില്‍ സെമിനാറുകളും വ്യത്യസ്തങ്ങളായ കലാപരിപാടികളും ചലച്ചിത്രമേളയും ഒരുക്കിയിട്ടുണ്ട്. വികസന സംവാദം, മത്സര പരിപാടികള്‍ തുടങ്ങിയവയും വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടക്കും.  
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ജില്ലാ ഭരണകൂടം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. 
 

date