Skip to main content

ഘോഷയാത്ര വൈകിട്ട് നാലിന് കൈലാസ് തിയറ്റര്‍          പരിസരത്തു നിന്ന് ആരംഭിക്കും

    സംസ്ഥാനസര്‍ക്കാര്‍ രണ്ടാംവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുളള സാംസ്‌കാരികഘോഷയാത്ര ഇന്ന് (19) വൈകുന്നേരം നാലിന് കാഞ്ഞങ്ങാട് പഴയ കൈലാസ് തിയറ്റര്‍ പരിസരത്തു നിന്ന് ആരംഭിക്കും. ഘോഷയാത്രയില്‍ പങ്കെടുക്കുന്ന വാഹനങ്ങള്‍ കാഞ്ഞങ്ങാട് മഹാകവി പി സ്മാരകത്തിനടുത്തുളള ദേവന്‍ റോഡില്‍  ഇന്‍ഡസ് ജംഗ്ഷനില്‍ ആള്‍ക്കാരെ ഇറക്കേണ്ടതാണ്.  ശ്രീകൃഷ്ണാ മന്ദിരം റോഡില്‍ ഘോഷയാത്രയില്‍ പങ്കുചേരുന്ന മുഴുവന്‍ പേരും കേന്ദ്രീകരിക്കേണ്ടതും പി സ്മാരകം ചുറ്റി മെയിന്‍ റോഡുവഴി  അലാമി പളളിയിലേക്ക് പോകേണ്ടതാണ്.
 രണ്ടാം വാര്‍ഷികാഘോഷം: കലാപരിപാടികള്‍ ഇന്ന്
വൈകിട്ട് 6.30 മുതല്‍ കേരള സംഗീതനാടക അക്കാദമി അവതരിപ്പിക്കുന്ന പഴയകാല ഗാനങ്ങളുടെ അവതരണമായ പാട്ടോര്‍മ. ട്രാന്‍ജെന്‍ന്റേഴ്‌സ് അവതരിപ്പിക്കുന്ന കലാപരിപാടികള്‍.
നാളെ(മേയ് 20) 
വൈകിട്ട് 6.30 മുതല്‍ കേരള ഫോക്ക്‌ലോര്‍ അക്കാദമി അവതരിപ്പിക്കുന്ന ഫോക്ക്‌ലോര്‍ കലാമേള, ഭാരത് ഭവന്‍ അവതരിപ്പിക്കുന്ന ദക്ഷിണേന്ത്യന്‍-ഉത്തരേന്ത്യന്‍ കലാമേള, ഹോമിയോ വകുപ്പ് അവതരിപ്പിക്കുന്ന നാടകം, കുടുംബശ്രീ അവതരിപ്പിക്കുന്ന കലാപരിപാടികള്‍.  

date