Skip to main content

കുടില്‍ വ്യവസായ സംരംഭങ്ങള്‍ക്ക് ബാങ്ക്  പലിശയില്‍ ആനുകൂല്യം 

    ഉല്‍പ്പാദന പ്രക്രിയയിലും, ജോബ് വര്‍ക്കിലും ഏര്‍പ്പെട്ടിരിക്കുന്ന ലഘു - ഗാര്‍ഹീക കുടില്‍ വ്യവസായ സംരംഭങ്ങള്‍ക്ക് (നാനോ ഹൗസ് ഹോള്‍ഡിംഗ് എന്റര്‍പ്രൈസസ്സ്) അവയുടെ ബാങ്ക് പലിശയുടെ നിശ്ചിത ശതമാനം തുക സബ്‌സിഡിയായി അനുവദിക്കും.  അഞ്ച് ലക്ഷം രൂപ  മുതല്‍ മുടക്കില്‍ ആരംഭിച്ചതും, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് വൈറ്റ് ഗ്രീന്‍ കാറ്റഗറികളില്‍ ഉള്‍പ്പെടുന്നവയുമായ നാനോ ഗാര്‍ഹീക കുടില്‍ വ്യവസായ സംരംഭങ്ങള്‍ക്കാണ് ആനുകൂല്യത്തിന് അര്‍ഹതയുള്ളത്.  ഇത്തരം സംരംഭകര്‍ക്ക് അവരുടെ ടേം ലോണിന് മേല്‍ ആദ്യത്തെ മൂന്നു വര്‍ഷം നല്‍കിയ പലിശയുടെ ആറു ശതമാനം മുതല്‍ എട്ടു ശതമാനം വരെ റീ-ഇംബേഴ്‌സ് ചെയ്തു നല്‍കും.   മറ്റേതെങ്കിലും ഏജന്‍സികളില്‍ നിന്നോ വകുപ്പുകളില്‍ നിന്നോ, ഈ വായ്പയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ആനുകൂല്യങ്ങള്‍ ലഭിച്ചവര്‍ക്ക് ഈ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.     കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 255749, 9605174636.
 

date