Skip to main content

കാര്‍ഷിക കടാശ്വാസം അനുവദിച്ചു

    സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ പുറപ്പെടുവിച്ച      അവാര്‍ഡുകള്‍ പ്രകാരം  ജില്ലയിലെ സഹകരണ          സംഘങ്ങള്‍-ബാങ്കുകളില്‍ നിന്നും കര്‍ഷകര്‍ എടുത്തിട്ടുള്ള  വായ്പകള്‍ക്ക് കടാശ്വാസം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളില്‍     നിന്നെടുത്ത 78 ഗുണഭോക്താക്കള്‍ക്കായി  16,10,019 രൂപയാണ്  അനുവദിച്ചതെന്ന് സഹകരണ സംഘം ജോയിന്റ്  രജിസ്ട്രാര്‍ അറിയിച്ചു. കടാശ്വാസം ലഭിച്ച ഗുണഭോക്താക്കളുടെ പേരും വിലാസവും നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തും.
 

date