Skip to main content

ഓണത്തിന് ഒരു മുറം പച്ചക്കറി; ജില്ലയില്‍ 3.40 ലക്ഷം  വിത്ത് പായ്ക്കറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യും

    സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ജില്ലയില്‍  3.40 ലക്ഷം പച്ചക്കറി വിത്ത് പായക്കറ്റുകള്‍ വിതരണം ചെയ്യും. കാഞ്ഞങ്ങാട് അലാമിപള്ളിയില്‍ ഇന്നു(19) വൈകീട്ട് അഞ്ചിന് നടക്കുന്ന ജില്ലാതല ആഘോഷപരിപാടിയുടെ ഉദ്ഘാടന ചടങ്ങിലാണ് വിത്ത് വിതരണം നടത്തുന്നത്.  ഓണത്തിന് എല്ലാ വീട്ടിലും വിഷരഹിത പച്ചക്കറിയൊരുക്കുക എന്ന ലക്ഷ്യത്തോടൊയാണ് കൃഷി വകുപ്പ് ഈ പദ്ധതി നടപ്പിലാക്കുന്നത്.  ജില്ലയിലെ  മുഴുവന്‍  സ്‌കൂള്‍ കുട്ടികള്‍ക്കും അവരുടെ വീട്ടുവളപ്പില്‍ കൃഷി ചെയ്യുന്നതിനായി ഒരു ലക്ഷത്തി എണ്‍പതിനായിരം പച്ചക്കറി വിത്ത് പായ്ക്കറ്റുകള്‍ ജൂണ്‍ അഞ്ച്  പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിതരണം ചെയ്യും.  കൂടാതെ  ഒന്നരലക്ഷം കര്‍ഷകര്‍ക്കും, 10000 കിറ്റ്  സന്നദ്ധ സംഘടനകള്‍ക്കുമായി  ജൂണ്‍ 10 നകം വിതരണം ചെയ്യും.   
             

date