Skip to main content

ട്യൂട്ടര്‍ ഒഴിവ്

പെരിന്തല്‍മണ്ണ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിനു കീഴിലുള്ള തച്ചിങ്ങനാടം ഗവ. പ്രീ-മെട്രിക് ഹോസ്റ്റലിലെ ഹൈസ്‌കൂള്‍, യുപി  വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍  നല്‍കുന്നതിന് ട്രൂട്ടര്‍മാരെ നിയമിക്കുന്നു.   ഹൈസ്‌കൂള്‍ വിഭാഗത്തിന് ഇംഗ്ലീഷ്, കണക്ക്, നാച്ച്വറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഹിന്ദി വിഷയങ്ങള്‍ക്കും യു.പി വിഭാഗത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും ട്യൂഷന്‍ നല്‍കണം.  ഹൈസ്‌കൂള്‍ വിഭാഗത്തിന് പ്രതിമാസം 4000 രൂപയും യു.പി വിഭാഗത്തിന് പ്രതിമാസം 3000 രൂപയും ഹോണറേറിയം നല്‍കും.  താല്‍പര്യമുള്ളവര്‍  മെയ് 26ന് വൈകീട്ട് അഞ്ചിനകം പെരിന്തല്‍മണ്ണ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണം.  ഫോണ്‍ 8547630139.

date