Skip to main content

സൗജന്യ ഓണ്‍ലൈന്‍ ബോധവല്‍ക്കരണ സെമിനാര്‍ ഇന്ന്

വനിതാ ശിശു വികസന വകുപ്പ് -  ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്  നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്  സ്പീച്ച് ആന്റ് ഹിയറിങുമായി (നിഷ്) സഹകരിച്ച്  ''ശ്രവണ പരിമിതി : ജനിതക കാരണങ്ങളും പരിപാലനവും'' എന്ന വിഷയത്തില്‍ ഇന്ന് (മെയ് 19) സൗജന്യ ഓണ്‍ലൈന്‍ ബോധവല്‍ക്കരണ സെമിനാര്‍ നടത്തും. എസ്.എ.ടി ഹോസ്പ്പിറ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് പീഡിയാട്രിക്‌സിലെ ജനറ്റിക്‌സ് അഡിഷണല്‍ പ്രൊഫസര്‍ ഡോ. വി.എച്ച് ശങ്കര്‍ സെമിനാറിന് നേതൃത്വം നല്‍കും. സെമിനാറില്‍ പങ്കെടുക്കുന്നതിനായി  സജ്ജീകരണങ്ങള്‍ മഞ്ചേരി മിനി സിവില്‍ സ്റ്റേഷനില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ ഒരുക്കിയിട്ടുണ്ട്.
രാവിലെ 10.30 മുതല്‍ 12.50 വരെയാണ് സെമിനാര്‍. തല്‍സമയ വീഡിയോ സെമിനാറില്‍  പങ്കെടുക്കുന്നവര്‍ക്ക് വിദഗ്ദരുമായി ഓണ്‍ലൈനില്‍ നേരിട്ട്  സംശയ നിവാരണത്തിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ഫോണ്‍- 0483-2978888. ഹൈസ്പീഡ് ഇന്റര്‍നെറ്റ് കണക്ഷനോടൊപ്പം ലാപ്പ്‌ടോപ്പ്, പി.സി, മൊബൈല്‍ ഫോണ്‍, ടാബലറ്റ് എന്നിവയിലേതെങ്കിലും ഉള്ളവര്‍ക്ക് വീട്ടിലിരുന്നും രണ്ടു മണിക്കൂര്‍ നീളുന്ന സെമിനാറില്‍ പങ്കെടുക്കാം. നേരിട്ട് പങ്കെടുക്കാനായി 0471-3066675 എന്ന നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം.

 

date