Skip to main content

ഉപ്പു മുതല്‍ കര്‍പ്പൂരം വരെ വില്‍ക്കുന്ന 23 കുടുംബശ്രീ സ്റ്റാളുകള്‍

 

ദിശ ഉത്പന്ന പ്രദര്‍ശന വിപണന മേളയില്‍ കുടുംബശ്രീ സംരഭകരുടെ സ്വന്തം ഉല്‍പന്നങ്ങളും സേവനങ്ങളുമായി 23 സ്റ്റാളുകള്‍. സ്വയം തൊഴില്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വനിതാ സംരഭകര്‍ നിര്‍മിക്കുന്ന വിവിധ ഉല്‍പന്നങ്ങളാണ് സ്റ്റാളിലുള്ളത്. 

കരകൗശല വസ്തുക്കള്‍, വസ്ത്രങ്ങള്‍, വ്യത്യസ്തങ്ങളായ ചക്കവിഭവങ്ങള്‍, ശര്‍ക്കരവരട്ടി, ചക്ക വറുത്തത്, ഭക്ഷ്യവസ്തുക്കള്‍, ജൈവ പച്ചക്കറി, ആഭരണങ്ങള്‍, ലോഷനുകള്‍, അടുക്കള ഉപകരണങ്ങള്‍, മണ്‍ചട്ടി, വിവിധതരം കറിമസാലകള്‍, ചിരട്ട കൊണ്ടുള്ള അടുക്കള ഉപകരണങ്ങള്‍, കത്തികള്‍, ഓര്‍ഗാനിക് കൊതുകുതിരി, തേന്‍, മണ്‍പാത്രങ്ങള്‍, ബാഗുകള്‍, പച്ചമരുന്നുകള്‍ എന്നിവ കൂടാതെ വിവിധതരം അച്ചാറുകളുടെയും ചമ്മന്തിപൊടിയുടെയും ഒരു ശേഖരം തന്നെ സ്റ്റാളുകളില്‍ ലഭ്യമാണ്. ഇവയെല്ലാം മിതമായ നിരക്കിലാണ് വില്‍ക്കുന്നത് എന്ന പ്രത്യേകതയും സ്റ്റാളിനുണ്ട്.

വനിതകള്‍ക്കുള്ള വിവിധ സേവനങ്ങളുമായി സ്‌നേഹിതയുടെ ഹെല്‍പ് ഡെസ്‌ക്കും പ്രവര്‍ത്തിക്കുന്നുണ്ട്. കുടുംബശ്രീയുടെ വിവിധ പദ്ധതികളായ സമൃദ്ധി - കഫേ കുടുംബശ്രീ, എ ബി സി പദ്ധതി,  ഹോളോബ്രിക്‌സ് യൂണിറ്റ്, ഹരിത ഭവനം, പാര്‍ക്കിങ് എന്നിവയുടെ വീഡിയോ, ചിത്രങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും സ്റ്റാളില്‍ ക്രമീകരിച്ചിട്ടുണ്ട്. കഫേ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നാലു ഫുഡ് കോര്‍ട്ടുകളും മേളയിലുണ്ട്.

date