Skip to main content

ദിശയില്‍ ഇന്ന് നവകേരള സെമിനാര്‍  

 

മന്ത്രിസഭാ വാര്‍ഷികത്തോടനുബന്ധിച്ച് നാഗമ്പടം മൈതാനിയില്‍ നടക്കുന്ന ദിശ സേവന-ഉല്പന്ന പ്രദര്‍ശന-വിപണനമേളയില്‍  ഇന്ന് (മെയ് 19) രാവിലെ 11ന് ആര്‍ദ്രം മിഷന്റെ പ്രസക്തി, ഉച്ചയ്ക്ക്  രണ്ടിന് ഹരിതകേരളം എന്നീ വിഷയങ്ങളില്‍ സെമിനാര്‍ നടക്കും. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന സംഘനൃത്തം, മാര്‍ഗ്ഗംകളി, ചവിട്ടുനാടകം,നാടന്‍പാട്ട്, റോള്‍പ്ലേ, വഞ്ചിപ്പാട്ട്, പൂരകളി, കുച്ചിപ്പുടി, തിരുവാതിര, അദ്ധ്യാപക കലാവേദിയുടെ സംഘഗാനം എന്നിവ ഉണ്ടായിരിക്കും. സമാപന ദിനമായ നാളെ (മെയ് 20) അഞ്ചിന് പോലീസ് അവതരിപ്പിക്കുന്ന സ്വയം പ്രതിരോധ ഷോ, ഓര്‍ക്കസ്ട്ര, 7ന് ഫ്‌ളവേഴ്‌സ് ടി. വി കോമഡി ഉത്സവം താരങ്ങള്‍ അവതരിപ്പിക്കുന്ന കോമഡി ഷോ എന്നിവ ഉണ്ടായിരിക്കും. 

date