Skip to main content

ബീച്ച് അബ്രല്ല വിതരണം

 

ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുളള വഴിയോര ഭാഗ്യക്കുറി വില്‍പനക്കാര്‍ക്ക് ബീച്ച് അംബ്രല്ല നല്‍കുന്നതിന് അപേക്ഷ  ക്ഷണിച്ചു. മെയ് 31 നകം ക്ഷേമനിധി ഓഫീസില്‍ അപേക്ഷകള്‍ സ്വീകരിക്കും. ക്ഷേമനിധി അംഗങ്ങളില്‍ 2017 മാര്‍ച്ച് വരെ വരിസംഖ്യ അടച്ചതിനുശേഷം അംശാദായ കുടിശ്ശിക വന്ന് അംഗത്വം നഷ്ടമായിട്ടുളളവര്‍ക്ക്  ജൂണ്‍ ഒന്നു മുതല്‍  30 വരെ കുടിശ്ശിക തീര്‍ത്തടച്ച് അംഗത്വം പുതുക്കാവുന്നതാണ്. സ്ഥിരാംഗങ്ങള്‍ക്ക് സൗജന്യ യൂണിഫോം വിതരണം ചെയ്യുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും യൂണിഫോം കൈപ്പറ്റുന്നതിന്  ഫോട്ടോ പതിച്ച ടിക്കറ്റ്, കണക്കെഴുതുന്ന ബുക്ക്, മാസവരിസംഖ്യ അടയ്ക്കുന്ന പാസ്സ്ബുക്ക് എന്നിവ സഹിതം അംഗം നേരിട്ടു വരണമെന്നും ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ 0481 2300390. 

                                                 (കെ.ഐ.ഒ.പി.ആര്‍-984/18)   

date