Skip to main content

വാഴൂരില്‍ 77 പേര്‍ക്ക്  ഇന്ന് ശ്രവണസഹായി നല്‍കും വാഴൂര്‍ ബ്ലോക്കിലെ 77 വയോജനങ്ങള്‍ക്ക് ഇന്ന്(മെയ് 19)

 

 

  ശ്രവണ സഹായി നല്‍കും. 11.50 ലക്ഷം രൂപയുടെ  ശ്രുതിമധുരം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 41 സ്ത്രീകള്‍ക്കും 36 പുരുഷ•ാര്‍ക്കുമാണ് ശ്രവണ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഉപകരണം സൗജന്യമായി നല്‍കുന്നത്. അറുപതിനു മേല്‍ പ്രായവും ദാരിദ്ര്യ രേഖയ്ക്ക് താഴെയുമുള്ള ഇവരെ ഗ്രാമസഭയിലൂടെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. 40 ശതമാനത്തില്‍ താഴെയാണ് ഇവരുടെ കേള്‍വിശേഷി.കോട്ടയം ജനറല്‍ ആശുപത്രിയില്‍ നടത്തിയ കേള്‍വി പരിശോധനയുടെ അടിസ്ഥാനത്തില്‍ കേള്‍വിശേഷിയ്ക്കനുസരിച്ച ശ്രവണ സഹായി കേരളാ വികലാംഗക്ഷേമ കോര്‍പ്പറേഷനാണ് വിതരണത്തിനായി ലഭ്യമാക്കിയിട്ടുള്ളത്.ഇന്ന് (മെയ് 19) ഉച്ചയ്ക്ക് 12 ന് നെടുംകുന്നം ഗീതാജ്ഞലി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വൈദ്യുത വകുപ്പു മന്ത്രി എം.എം മണി വിതരണം ഉദ്ഘാടനം ചെയ്യും. ഡോ.എന്‍.ജയരാജ് എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും.ജില്ലാ കളക്ടര്‍ ഡോ.ബി.എസ് തിരുമേനി വയോജന നയം വിശദീകരിക്കും.സിഡിപിഓ മെര്‍ലി ജോസ് റിപ്പോര്‍ട്ടവതരിപ്പിക്കും.  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍,ജില്ലാ-ബ്ലോക്ക് -ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ സംസാരിക്കും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ബാലഗോപാലന്‍ നായര്‍ സ്വാഗതവും ബി.ഡി.ഒ കെ.എന്‍.ശശീന്ദ്രന്‍ നന്ദിയും പറയും. 

                                                  (കെ.ഐ.ഒ.പി.ആര്‍-981/18)   

date