Skip to main content
ചിന്നാര്‍ ചെറുകിട ജലവൈദ്യുതി പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം മന്ത്രി എം.എം മണി നിര്‍വഹിക്കുന്നു.

ചെറുകിട ജല വൈദ്യുതി പദ്ധതി സാധ്യത പ്രയോജനപ്പെടുത്തും: എം.എം.മണി

 

 

കേരളത്തില്‍ വലിയ പദ്ധതികള്‍ക്ക് സാധ്യത കറവായതിനാല്‍ ചെറുകിട പദ്ധതിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് വൈദ്യുതി മന്ത്രി എം.എം മണി പറഞ്ഞു. ഇടുക്കി ജില്ലയിലെ കൊന്നത്തടി, വാത്തിക്കടി പഞ്ചായത്തുകളിലായി 24 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള ചിന്നാര്‍ ചെറുകിട ജലവൈദ്യുതി പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.  സമവായം ഉണ്ടായാല്‍ അതിരപ്പള്ളി ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പാക്കണം എന്നാണ്  അഭിപ്രായം എന്ന് അദ്ദേഹം വ്യക്തമാക്കി.  നിര്‍മാണത്തിലിരിക്കുന്ന എല്ലാ പദ്ധതികളും വേഗത്തില്‍ പൂര്‍ത്തിയാക്കി കമ്മീഷന്‍ ചെയ്യുന്നതിന് ഉള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകിരിച്ചിട്ടുള്ളത്. സംസ്ഥാനത്തിന്റെ ആവശ്യകതയുടെ 30 ശമാനം വൈദ്യുതി മാത്രമാണ് ഉള്‍പ്പാദിപ്പിക്കാന്‍ കഴിയുന്നത്. ചെറുകിട പദ്ധതികള്‍ ഉള്‍പ്പെടെ മറ്റ് ഉര്‍ജ സാധ്യതകള്‍ പ്രേയോജനപ്പെടുത്തും. സൗരോര്‍ജത്തില്‍ നിന്നും കാറ്റില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള സാധ്യത പരമാവധി വിനിയോഗിക്കും. 1000 മെഗാവാട്ട് സൗരോര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുയാണ ്‌ലക്ഷ്യം. സര്‍ക്കാര്‍,  സ്‌കൂള്‍ കെട്ടിടങ്ങള്‍, കൃഷിയോഗ്യമല്ലാത്ത ഭൂമി എന്നിവിടങ്ങള്‍ ഇതിനായി പ്രയോജനപ്പെടുത്തും.

മുരിക്കാശേരിയില്‍ നടന്ന ചടങ്ങില്‍ റോഷി അഗസ്റ്റിന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. വൈദ്യുതി ബോര്‍ഡ് ഡയറക്ടര്‍ ഡോ. വി.ശിവദാസന്‍, ഗ്രാമപഞ്ചായത്ത്  പ്രസിഡന്റുമാരായ ജോര്‍ജ് ജോസഫ്, പി.കെ രാജു,  നോബിള്‍ ജോസഫ്, പി.പി മല്‍ക്കാര്‍, സി.വി വര്‍ഗിസ്, സുനിത സജീവ്,    വൈദ്യുതി ബോര്‍ഡ് ഡയറക്ടര്‍ എസ്.രാജീവ്,  ചീഫ് എന്‍ജിനീയര്‍ പി.കെ മണി. തുടങ്ങിയവര്‍ സന്നിഹിതരായിരുന്നന്നു.

date