Skip to main content

എന്റെ വീട് - ഭവന പദ്ധതിയുടെ സംസ്ഥാനതല വായ്പാ വിതരണം ഉദ്ഘാടനം 21 ന്

 

പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട ഭവനരഹിതര്‍ക്കു വേണ്ടി ആവിഷ്‌ക്കരിച്ച എന്റെ വീട് ഭവന നിര്‍മാണ വായ്പാപദ്ധതി പ്രകാരമുള്ള വായ്പാവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മേയ് 21 രാവിലെ 9.30 ന് പാലക്കാട് ടൗണ്‍ ഹാളില്‍ നടക്കും.  പിന്നാക്ക/പട്ടികജാതി/പട്ടികവര്‍ഗ്ഗ ക്ഷേമം, നിയമം, സാംസ്‌കാരികം, പാര്‍ലമെന്ററികാര്യം വകുപ്പ് മന്ത്രി എ.കെ. ബാലന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും.

ചടങ്ങില്‍ എം.ബി. രാജേഷ് എം.പി മൈക്രോ ക്രെഡിറ്റ് വായ്പാവിതരണവും ഷാഫി പറമ്പില്‍ എം.എല്‍.എ, സ്വയം തൊഴില്‍ വായ്പാവിതരണവും നിര്‍വ്വഹിക്കും.  എം.എല്‍.എ മാരായ കെ. കൃഷ്ണന്‍കുട്ടി, പി ഉണ്ണി, എം. ഷംസുദ്ദീന്‍, കെ. ബാബു, മുഹമ്മദ് മുഹസിന്‍, പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി, പാലക്കാട് ജില്ലാ കളക്ടര്‍ ഡോ. പി. സുരേഷ് ബാബു, പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍, തുടങ്ങിയവര്‍ സംബന്ധിക്കും.

പി.എന്‍.എക്‌സ്.1871/18

date