Skip to main content

എസ്.എസ്.എല്‍.സി/ റ്റി.എച്ച്.എസ്.എല്‍.സി (സേ) പരീക്ഷ മെയ് 21ന് ആരംഭിക്കും

 

മാര്‍ച്ചിലെ (2018) എസ്.എസ്.എല്‍.സി പരീക്ഷയില്‍ റഗുലര്‍ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ പരമാവധി രണ്ടു പേപ്പറുകള്‍ക്ക് കുറഞ്ഞത് ഡി+ ഗ്രേഡ് എങ്കിലും ലഭിക്കാത്തതിനാല്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നഷ്ടപ്പെട്ടവര്‍ക്ക് എസ്.എസ്.എല്‍.സി/റ്റി.എച്ച്.എസ്.എല്‍.സി (സേ) പരീക്ഷകള്‍ മേയ് 21ന് ആരംഭിച്ച് മേയ് 25ന് അവസാനിക്കും.

 സംസ്ഥാനത്തൊട്ടാകെ 65 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒന്‍പത് കേന്ദ്രങ്ങളിലുമായി 7,671 വിദ്യാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി (സേ) പരീക്ഷ എഴുതും.  ആണ്‍കുട്ടികള്‍ -5,121, പെണ്‍കുട്ടികള്‍ -2,550.  സംസ്ഥാനത്തൊട്ടാകെ 10 കേന്ദ്രങ്ങളിലായി 49 വിദ്യാര്‍ത്ഥികള്‍ റ്റി.എച്ച്.എസ്.എല്‍.സി (സേ) പരീക്ഷ എഴുതും.

എ.എച്ച്.എസ്.എല്‍.സി (സേ) പരീക്ഷ കലാമണ്ഡലം ആര്‍ട്ട് എച്ച്.എസ്.എസ് വളളത്തോള്‍ നഗര്‍ സെന്ററില്‍ മെയ് 23ന് നടത്തും.  ഈ വിഭാഗത്തില്‍ ആകെ ഒന്‍പത് കുട്ടികള്‍ പരീക്ഷ എഴുതുന്നുണ്ട്.  നാലു കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലായി ഉത്തരക്കടലാസ് മൂല്യനിര്‍ണ്ണയം മേയ് 30, 31 തീയതികളില്‍ നടത്തും.

പി.എന്‍.എക്‌സ്.1885/18

date