Skip to main content

യു.ജി.സി/ജെ.ആര്‍.എഫ്/നെറ്റ് പരീക്ഷാ പരിശീലന ക്ലാസ്

 

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ & ഗൈഡന്‍സ് ബ്യൂറോ യു.ജി.സി/ജെ.ആര്‍.എഫ്/നെറ്റ് പരീക്ഷകളുടെ ജനറല്‍ പേപ്പറിന് മെയ് 31 മുതല്‍ പരിശീലനം നല്‍കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് പരിശീലനം നല്‍കുന്നത്.  താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ & ഗൈഡന്‍സ് ബ്യൂറോ സ്റ്റുഡന്‍സ് സെന്റര്‍, പി.എം.ജി ജംഗ്ഷന്‍, തിരുവനന്തപുരം -33, എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍:  0471 2304577.

പി.എന്‍.എക്‌സ്.1889/18

date