Skip to main content

ജില്ലാതല പ്രവേശനോത്സവം തെക്കില്‍പ്പറമ്പ യു.പി. സ്‌കൂളില്‍

     പുതിയ അധ്യയനവര്‍ഷത്തിന്റെ തുടക്കമായി ജില്ലയിലെ വിദ്യാലയങ്ങളിലെല്ലാം ജൂണ്‍ ഒന്നിന് പ്രവേശനോത്സവങ്ങള്‍ സംഘടിപ്പിക്കും.  ജില്ലാ തലത്തിലുള്ള പ്രവേശനോത്സവം കാസര്‍കോട് തെക്കില്‍പ്പറമ്പ ഗവ.യു.പി.സ്‌കൂളില്‍   നടത്താന്‍ ജില്ലാ പഞ്ചായത്തില്‍ നടന്ന ജില്ലാ വിദ്യാഭ്യാസ സമിതി യോഗം തീരുമാനിച്ചു.  ജൂണ്‍ ഒന്നിന്  ജനപ്രതിനിധികളുടെയും,  ഉദ്യോഗസ്ഥരുടെയും,  രക്ഷിതാക്കളുടെയും  വിദ്യാലയങ്ങളുടെയും കൂട്ടായ്മയില്‍ വിപുലമായ സാമൂഹ്യ പരിപാടിയായി  പ്രവേശനോത്സവങ്ങള്‍ സംഘടിപ്പിക്കും.   ജില്ലാതല പ്രവേശനോത്സവങ്ങള്‍ക്കൊപ്പം ഉപജില്ല, പഞ്ചായത്ത്-മുനിസിപ്പല്‍ തലങ്ങളിലും എല്ലാ വിദ്യാലയങ്ങളിലും പ്രവേശനോത്സവങ്ങള്‍ നടക്കും.
    എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാലയങ്ങളെ അനുമോദിക്കാനും ഒപ്പം വിജയശതമാനത്തില്‍ പിന്നാക്കം പോയ വിദ്യാലയങ്ങളെ പ്രത്യേകം പരിഗണിച്ചുകൊണ്ട് മുന്നോട്ടു കൊണ്ടുവരുവാനും യോഗം തീരുമാനിച്ചു.  വിദ്യാലയവര്‍ഷാരംഭത്തില്‍ത്തന്നെ എല്ലാ വിദ്യാലയങ്ങളിലും മതിയായ അധ്യാപകരെ നിയമിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു.
    ജില്ലാ പഞ്ചായത്ത്  പ്രസിഡണ്ട് എ.ജി.സി. ബഷീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ  സ്റ്റാന്റിംഗ് കമ്മിറ്റി  ചെയര്‍മാന്‍  ഷാനവാസ് പാദൂര്‍, ഡി.ഡി.ഇ. ഗിരീഷ് ചോലയില്‍, എസ്.എസ്.എ. ജില്ലാ പ്രോജക്ട് ഓഫീസര്‍ പി.പി. വേണുഗോപാലന്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍, പി. ഭാസ്‌കരന്‍, ആര്‍.എം.എസ്.എ. എ.പി.ഒ., ഷൈല ടീച്ചര്‍, ഡി.ഇ.ഒ. നന്ദലാല്‍ ഭട്ട്, കെ. രാഘവന്‍, എ. പവിത്രന്‍, കെ.രാജീവന്‍,  കെ.വി. ദാമോദരന്‍, കെ. വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. 

date