Skip to main content

മുച്ചക്ര സ്‌കൂട്ടര്‍ വിതരണം നടത്തി.

ജില്ലാ പഞ്ചായത്ത്  വാര്‍ഷിക പദ്ധതിയില്‍  ഉള്‍പ്പെടുത്തി നടപ്പാക്കിയ മുച്ചക്ര  സ്‌കൂട്ടര്‍ വിതരണത്തിന്റെ രണ്ടാം ഘട്ടം  നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അംഗപരിമിതരായ 10 പേര്‍ക്കാണ് സ്‌കൂട്ടര്‍ നല്‍കിയത്.
    നേരത്തെ 90 പേര്‍ക്ക് നല്‍കിയിരുന്നു. 100 പേര്‍ക്ക് മുച്ചക്ര സ്‌കൂട്ടര്‍          നല്‍കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിരുന്നത്.
ജില്ലാ പഞ്ചായത്തില നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സക്കീന പുല്‍പ്പാടന്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ഉമ്മര്‍ അറക്കല്‍, വി. സുധാകരന്‍, കെ.പി ഹാജറുമ്മ, അംഗം പുല്ലാണി സൈദ് എന്നിവര്‍ താക്കോല്‍ ദാനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പ്രീതിമേനോന്‍, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ കൃഷ്ണ മൂര്‍ത്തി, ജില്ലാ പഞ്ചായത്ത് ഫിനാന്‍സ് ഓഫീസര്‍ എ.സി ഉബൈദുള്ള, സീനിയര്‍ സൂപ്രണ്ട് പി.സി സാമുവല്‍, പി.പി വിനോദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

 

date