Skip to main content

വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു.

 ആലിപ്പറമ്പ് ഗ്രാമ പഞ്ചായത്തിലെ 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോജനങ്ങള്‍ക്കായുള്ള  കട്ടില്‍ വിതരണം പഞ്ചായത്ത് പ്രസിഡന്റ്  എം.വി സിനി  നിര്‍വ്വഹിച്ചു .  രണ്ട് ഘട്ടങ്ങളായാണ്  കട്ടില്‍ വിതരണം  നടപ്പാക്കുന്നത്. ആദ്യഘട്ടം  പഞ്ചായത്തിലെ ഓരോ  വാര്‍ഡുകളിലേക്കും 15 എണ്ണം വീതം കട്ടിലുകള്‍ വിതരണം ചെയ്തു. രണ്ടാം ഘട്ടം അടുത്ത് തന്നെ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശ്യം. പതിമൂന്നര ലക്ഷം രൂപയാണ്  ഇതിനായി നീക്കി വെച്ച ആകെ തുക. ചടങ്ങില്‍ പഞ്ചായത്ത്  വൈസ് പ്രസിഡന്റ് ടി.പി മോഹന്‍ദാസ്  അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ എം.പി മജീദ്, എന്‍.മോഹന്‍ദാസ്, വി.കെ നാസര്‍, അഷറഫ്, ഷീജാമോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

date