Skip to main content

പരാതി പരിഹാര അദാലത്ത്

സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ നിലവിലുള്ള പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് നവംബര്‍ 17ന് കൊല്ലം കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലും 18ന് കൊട്ടാരക്കര പി.ഡബ്ല്യൂ.ഡി റസ്റ്റ്ഹൗസിലും അദാലത്ത് സംഘടിപ്പിക്കും.

കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട. ജഡ്ജ് ഡോ. പി.എന്‍. വിജയകുമാര്‍, അംഗങ്ങളായ എഴുകോണ്‍ നാരായണന്‍, അഡ്വ. കെ. മനോജ്, രജിസ്ട്രാര്‍ ഒ.എം. മോഹനന്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ. ഷീജ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

(പി.ആര്‍.കെ.നമ്പര്‍  2519/17)

date
14-11-2017