Skip to main content

ജില്ലാ പട്ടയ മേള 28 ന് 1312 പട്ടയങ്ങള്‍ വിതരണം ചെയ്യും

 

സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലയില്‍ 1312 പേര്‍ക്ക് പട്ടയം നല്‍കുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. മെയ് 28 ന് രാവിലെ 10.30 ന് മലപ്പുറം ടൗണ്‍ഹാളില്‍ നടക്കുന്ന ജില്ലാതല പട്ടയമേളയുടെ ഉദ്ഘാടനം റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍വ്വഹിക്കും. തദ്ദേശ സ്വയം ഭരണ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഡോ.കെ.ടി. ജലീല്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ എം.പി. മാര്‍, എം.എല്‍.എ മാര്‍ തുടങ്ങിയ ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുക്കും.
ആകെ 1312 പട്ടയങ്ങളില്‍ 1269 ലാന്റ് ട്രൈബൂണല്‍ പട്ടയങ്ങളും 43 അസൈന്‍മെന്റ് പട്ടയങ്ങളുമാണ്. വിവിധ ലാന്റ് ട്രൈബൂണലുകളുടെ കീഴില്‍ വിതരണം ചെയ്യുന്നതിന്റെ കണക്ക് മലപ്പുറം 236, മഞ്ചേരി 685, തിരൂര്‍ 150, എല്‍.എ ജനറല്‍ തിരൂര്‍ 50, എല്‍.എ ജനറല്‍ മലപ്പുറം 95, എല്‍.എ.എയര്‍പോര്‍ട്ട് 53. ഇതോടാപ്പം പൊന്നാനി താലൂക്കില്‍ 20, ഏറനാട് ഒന്ന്, നിലമ്പൂരില്‍ 22 എന്നിങ്ങനെ അസൈന്‍മെന്റ് പട്ടയങ്ങളും നല്‍കും.

 

date