Skip to main content

നാല്പതു കുട്ടികളെങ്കിലും ഇല്ലാത്ത ഹയർ സെക്കണ്ടറി ബാച്ചുകളിൽ സ്ഥിര അധ്യാപക നിയമനം പാടില്ല

        നാല്പതു കുട്ടികളെങ്കിലുമില്ലാത്ത സർക്കാർ/എയ്ഡഡ് ഹയർ സെക്കണ്ടറി ബാച്ചുകളിൽ സ്ഥിരം അധ്യാപക നിയമനം നടത്തരുതെന്ന് സർക്കാർ ഉത്തരവായി.  ഈ വ്യവസ്ഥ പാലിച്ചുകൊണ്ടു വേണം 2018-19 അധ്യയന വർഷത്തേക്ക് വിദ്യാർത്ഥികളെ പ്രവേശിപ്പിക്കേണ്ടത് എന്നും ഉത്തരവിൽ സൂചിപ്പിക്കുന്നു.

        2014 നവംബറിലെ 247-ാം നമ്പർ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവു പ്രകാരം അനുവദിച്ച ഹയർ സെക്കണ്ടറി ബാച്ചുകളിൽ 2017-18 അധ്യയന വർഷം കുറഞ്ഞത് 50 വിദ്യാർത്ഥികൾ ഇല്ലാത്ത 63 സർക്കാർ/എയ്ഡഡ് ഹയർ സെക്കണ്ടറി ബാച്ചുകളിൽ നിലവിലുള്ള ഉത്തരവിൽ ഇളവുവരുത്തിയാണ് 2018-19 വർഷത്തേക്കു മാത്രം സർക്കാർ പുതിയ ഉത്തരവിറക്കിയത്.

പി.എൻ.എക്‌സ്.2012/18

date