Skip to main content

മഴക്കാല മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം

 

കാക്കനാട്: മഴക്കാല പ്രകൃതിക്ഷോഭങ്ങള്‍ ഫലപ്രദമായി തരണം ചെയ്യുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ ജാഗരൂകരായിരിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ സമിതി യോഗത്തില്‍ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.  കാലവര്‍ഷം  മെയ് 29ന് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട് ലഭിച്ച സാഹചര്യത്തില്‍ എല്ലാ താലൂക്കുകളിലും മെയ് 29നകം കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാന്‍ നിര്‍ദ്ദേശിച്ചു.  താലൂക്കുകളുടെ ഭൂപ്രകൃതിക്കനുസരിച്ചുള്ള സുരക്ഷാ മുന്‍കരുതലുകള്‍ കൈക്കൊള്ളണം.  ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യത്തില്‍ പ്രയോജനപ്പെടുത്തേണ്ട സ്‌കൂളുകളുടെ പട്ടിക തയ്യാറാക്കണം.  കൊതുകുനശീകരണത്തിന് ആവശ്യമായ നടപടികളെടുക്കാനും തൊഴിലാളി ക്യാമ്പുകളുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പു വരുത്താനും നിര്‍ദ്ദേശിച്ചു.   ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനില്‍, എ.ഡി.എം. എം.കെ.കബീര്‍, ഡെപ്യൂട്ടി കലക്ര്‍ ഷീലാദേവി, അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ്.ശ്രീദേവി,ഫാക്ടറീസ് ആന്റ് ബില്‍ഡിങ് സേഫ്റ്റി ഇന്‍സ്‌പെക്ടര്‍ ലാല്‍ വര്‍ഗ്ഗീസ്, ഫിഷറീസ് വകുപ്പ് അസി.ഡയറക്ടര്‍ കെ.കെ.ലജിത്, തഹസില്‍ദാര്‍മാരായ രേണു ആര്‍, റെജി പി.ജോസഫ്, എം.എച്ച്. ഹരീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

date