Skip to main content

30 വരെ മത്സ്യബന്ധനത്തിന് കടലിൽ പോകരുത്

 

കേരള-കർണാടക തീരത്തിന്റെ തെക്ക് കിഴക്ക് ഭാഗത്ത് ഒരു ന്യൂന മർദ്ദം രൂപപ്പെട്ടിട്ടുണ്ട്. വടക്കൻ കേരളത്തിൽ തെക്ക് പടിഞ്ഞാറ് നിന്ന് പടിഞ്ഞാറേക്ക് 35 മുതൽ 45 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. കർണ്ണാടക തീരത്ത് വടക്ക് പടിഞ്ഞാറ് നിന്നും തെക്ക് കിഴക്കും, കിഴക്ക് നിന്ന് പടിഞ്ഞാറേക്കും 35 മുതൽ 45 കിലോമീറ്റർ വരെയും കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇതിന്റെ വേഗത മണിക്കൂറിൽ 55 കിലോമീറ്റർ വരെയും ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കേരള-കർണാടക തീരങ്ങളിലും ലക്ഷദീപ്പ്- കന്യാകുമാരി പ്രദേശങ്ങളിലേക്കും മത്സ്യബന്ധനത്തിന് മെയ് 30 വരെ പോകരുതെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

(പി.എൻ.എ 1113/ 2018)

//അവസാനിച്ചു//

date