Skip to main content

മഴക്കാലപൂര്‍വ ശുചീകരണം നടത്തി

മഴക്കാല രോഗങ്ങള്‍ തടയുന്നതിന് മുന്‍കരുതലെടുക്കുന്നതിന്റെ ഭാഗമായി സിവില്‍ സ്‌റ്റേഷന്‍ ജീവനക്കാര്‍ ശുചീകരണം നടത്തി. ജില്ലാ കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ജീവനക്കാര്‍ ശുചീകരണത്തിനിറങ്ങിയത്. അതത് ഓഫീസുളുടെ പരിസരത്തായിരുന്നു ജീവനക്കാരുടെ ശുചീകരണം. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം എല്ലാ ജീവനക്കാരും ശുചീകരണത്തിനിറങ്ങണമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ നിര്‍ദേശം നല്‍കിയിരുന്നു.
    മഴക്കാല രോഗം തടയുന്നതിന് തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ശുചീകരണം നടത്തണമെന്നും നിര്‍ദേശമുണ്‍ണ്ട്. ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ മാലിന്യ സംസ്‌കരണത്തിനായി പ്രത്യേക ബോധവത്കരണ പരിപാടികളും നടത്തിയിരുന്നു.

date