Skip to main content

കലൂര്‍ ഓവുപാലം: പൈപ്പ്‌ലൈന്‍ ഉയര്‍ത്താന്‍ നിര്‍ദ്ദേശം

 

 

കാക്കനാട്: കലൂര്‍ ഓവുപാലത്തിനുള്ളിലൂടെ കടന്നുപോകുന്ന 700 മില്ലീമീറ്റര്‍ പൈപ്പ്‌ലൈന്‍ അടിയന്തിരമായി ഉയര്‍ത്തി ഓവുപാലത്തിന് സമീപത്തെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള വാട്ടര്‍ അതോറിറ്റി  ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തുടര്‍ന്നും വെള്ളക്കെട്ടുണ്ടാവുകയാണെങ്കില്‍ഓവുപാലം പൊളിക്കാനും നിര്‍ദ്ദേശിച്ചു.  പുതിയ പാലത്തിന്റെ സ്ലാബ് ലെവലിന്റെ താഴ്ത്തട്ടിനോടു ചേര്‍ത്താണ് പൈപ്പ്‌ലൈന്‍ ഉയര്‍ത്തുക.  കാലവര്‍ഷമെത്തുംമുമ്പുതന്നെ മഴ തുടങ്ങിയ സാഹചര്യത്തില്‍ ഓവുപാലം പൊളിച്ചാല്‍ ആലുവ ഭാഗത്തേക്കുള്ള ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെടുമെന്നതിനാലാണ് ഈ തീരുമാനം.  ബി.എസ്.എന്‍.എല്‍. കേബിളുകള്‍ താല്‍കാലികമായി ഉയര്‍ത്തി സ്ഥാപിച്ചിട്ടുള്ളതിനാല്‍ അറ്റകുറ്റപ്പണികളെ ബാധിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.   ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വാട്ടര്‍ അതോറിറ്റി അസി.എഞ്ചിനീയര്‍ രാഹുല്‍ കെ.ആര്‍., പൊതുമരാമത്ത് റോഡ്‌സ് ഡിവിഷന്‍ എക്‌സി.എഞ്ചിനീയര്‍ ഷാബു എം.റ്റി., അസി.എഞ്ചിനീയര്‍ സജിന എസ്.ജെ., കൊച്ചി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ സൂപ്രണ്ടിങ് എഞ്ചിനീയര്‍ അജയഘോഷ് കെ.ഡി., ബി.എസ്.എന്‍.എല്‍. സബ് ഡിവിഷണല്‍ എഞ്ചിനീയര്‍ വിനു വി.പൈ., ഒ.എഫ്.സി. എസ്.ഡി.ഇ. ദിനേഷ് എസ്, ട്രാന്‍സ്മിഷന്‍ ഡി.ഇ. ജാന്‍സി കെ. ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു. 

date