Skip to main content

എറണാകുളം അറിയിപ്പുകള്‍

ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക്

മത്സരപരീക്ഷാ പരിശീലനം

 

കാക്കനാട്: കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍, റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ്, സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ തുടങ്ങിയവ നടത്തുന്ന വിവിധ മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് എറണാകുളം ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ കീഴ്മാട് അന്ധവിദ്യാലയത്തിന്റെ സഹകരണത്തോടെ ജൂണില്‍ 25 ദിവസത്തെ സൗജന്യ മത്സരപരീക്ഷാ പരിശീലനം നല്‍കും.   താല്‍പര്യമുള്ളവര്‍ കാക്കനാട് സിവില്‍ സ്റ്റേഷന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ കീഴ്മാട് അന്ധവിദ്യാലയത്തിലോ മെയ് 31നകം പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് സബ് റീജ്യണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.  വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0484 2421633, 2623412.

 

 

ആയുര്‍വേദിക് തെറാപ്പി ആന്റ് മാനേജ്‌മെന്റ് 

കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.

 

സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ ആയുര്‍വേദിക് തെറാപ്പി ആന്റ മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പന്ത്രണ്ടാം ക്ലാസ്സാണ് യോഗ്യത . വിദൂര വിദ്യാഭ്യാസ രീതിയില്‍ നടത്തപ്പെടുന്ന കോഴ്‌സിന് ഒരു വര്‍ഷമാണ് കാലാവധി. 

 

കോഴ്‌സില്‍ ചേരുന്നവര്‍ക്ക് സ്വയം പംന സാമഗ്രികള്‍ , സമ്പര്‍ക്ക ക്ലാസ്സുകള്‍ , പ്രാക്ടിക്കല്‍ ട്രെയിനിംഗ് എന്നിവ ലഭിക്കും. അപേക്ഷാ ഫോറവും പ്രോസ്പക്ടസും 200 രൂപ നിരക്കില്‍ തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ നിന്നും നേരിട്ട് ലഭിക്കും. തപാലില്‍ വേണ്ടവര്‍ എസ്.ആര്‍.സി ഡയറക്ടറുടെ  പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 250 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം അപേക്ഷിക്കുക . കോഴ്‌സ് സംബന്ധിച്ച വിശദാംശങ്ങള്‍ www.src.kerala.gov.in / www.srccc.in എന്നീ           വെബ് സൈറ്റുകളില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 15

 

ഭാഗ്യക്കുറി ക്ഷേമനിധി അംഗത്വം പുനസ്ഥാപിക്കാം

അംശദായം കുടിശ്ശിക വന്ന്, അംഗത്വം റദ്ദായ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്ക് കുടിശ്ശിക കാലയളവില്‍ നിര്‍ദിഷ്ട തുകയ്ക്കുള്ള ടിക്കറ്റ് വില്‍പന നടത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ രസീത് സഹിതം നേരിട്ട് ഹാജരായി പിഴയോടുകൂടി കുടിശ്ശിക തീര്‍ത്തടച്ച് അംഗത്വം പുനസ്ഥാപിക്കാം. ഈ ആനുകൂല്യം ജൂണ്‍ ഒന്നുമുതല്‍ ജൂണ്‍ 30 വരെ ലഭ്യമായിരിക്കും. ഇപ്രകാരം അംഗത്വം പുനസ്ഥാപിക്കുന്നവര്‍ക്ക് തുടര്‍ന്നുള്ള ഒരുവര്‍ഷക്കാലം ആനുകൂല്യങ്ങള്‍ ലഭിക്കുകയില്ല. അംഗത്വം റദ്ദായ മുഴുവന്‍ അംഗങ്ങളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ ഭാഗ്യക്കുറി വെല്‍ഫെയര്‍ ഓഫീസര്‍ അറിയിച്ചു.

 

 

മഹാരാജാസ്: ബിരുദ പ്രവേശനം

 

എറണാകുളം മഹാരാജാസ് കോളേജിലെ വിവിധ വിഭാഗങ്ങളിലെ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനം ഓണ്‍ലൈന്‍ അപേക്ഷ മുഖേന  നടത്തും. സ്വയംഭരണ കോളേജായ മഹാരാജാസിലെ കോഴ്‌സുകളിലേക്കുള്ള പ്രവേശനം യൂണിവേഴ്‌സിറ്റിയുടെ പൊതു പ്രവേശനത്തില്‍ ഉള്‍പ്പെടാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ പ്രത്യേകം അപേക്ഷിക്കണം. മെയ് പതിനാറാം തീയതി മുതല്‍ ഓണ്‍ലൈന്‍ അപേക്ഷകള്‍ www.maharajas.ac.in എന്ന വെബ്‌സൈറ്റില്‍ സ്വീകരിച്ചു തുടങ്ങി. വിദ്യാര്‍ത്ഥികള്‍ 50രൂപ അപേക്ഷാ ഫീസ് അടച്ച് അപേക്ഷിക്കണം. ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 30. ഫീസ് അടച്ച ശേഷം ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ത്തിയാക്കാനുള്ള അവസാന തീയതി ജൂണ്‍ 1. ഓണ്‍ലൈന്‍ അപേക്ഷകളിലെ തെറ്റുതിരുത്തലുകള്‍ക്കായി കോളേജില്‍ എത്തേണ്ട തീയതി  ജൂണ്‍ 4, 5. ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ് കോളേജില്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 7 വൈകീട്ട് 5 മണി വരെ.

ആര്‍ട്‌സ്/കള്‍ച്ചറല്‍ / സ്‌പോര്‍ട്ട്‌സ് ക്വോട്ടകളില്‍ പ്രവേശനം തേടുന്നവരും ഭിന്നശേഷി വിഭാഗത്തില്‍ പെടുന്നവരും മഹാരാജാസ് കോളേജിലെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം അപേക്ഷയുടെ പ്രിന്റൗട്ടുമായി ഓഫീസില്‍ വന്ന് പ്രത്യേകം അപേക്ഷ ഫോറം വാങ്ങി ജൂണ്‍ ഒന്നിനു മുമ്പ് കോളേജില്‍ സമര്‍പ്പിക്കണം. ലക്ഷദ്വീപ് ക്വോട്ടയിലെ ബിരുദപ്രവേശനം മറ്റു വിഭാഗങ്ങളില്‍ പ്രവേശനം അവസാനിക്കുന്ന തീയതി വരെ നടത്തും. ബിഎ മ്യൂസിക് ബിരുദ പ്രവേശനത്തിനായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയവര്‍ക്കുള്ള അഭിരുചി പരീക്ഷ ജൂണ്‍ 5 രാവിലെ 10 ന് നടത്തും. അക്ഷയ സെന്ററുകള്‍ വഴി വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിന് സൗകര്യം ലഭ്യമാണ്. വിശദമായ വിവരങ്ങളും പൂര്‍ണമായ സമയക്രമവും www.maharajas.ac.in വെബ്‌സൈറ്റില്‍ ലഭ്യമാണ്.  ഫോണ്‍ 0484 2352838, ഇ മെയില്‍ adms2018@maharajas.ac.in

date