Skip to main content

ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര വാഹന വിതരണം നാളെ (മേയ് 30)

  സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ പട്ടികജാതി വികസന വകുപ്പുമായി ചേര്‍ന്ന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ചലന വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് മുച്ചക്ര വാഹനം വിതരണം ചെയ്യുന്ന 'ശുഭയാത്ര 2018' പരിപാടി നാളെ (മേയ് 30) രാവിലെ ഒമ്പതിന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ നിയമ സാസ്‌കാരിക പാര്‍ലമെന്ററികാര്യ മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്യും. ആരോഗ്യം സാമൂഹിക നീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കും. വി.എസ്. ശിവകുമാര്‍ എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു എന്നിവര്‍ മുഖ്യാതിഥികളാകും. സാമൂഹിക നീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ മുഖ്യപ്രഭാഷണം നടത്തും.
പി.എന്‍.എക്‌സ്.2041/18

date