Skip to main content

സൗജന്യ തൊഴില്‍ പരിശീലന കൗണ്‍സിലിംഗ്

കുടുംബശ്രീ വഴി നടപ്പാക്കുന്ന ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യയോജന പദ്ധതിയിലൂടെ നടത്തുന്ന സൗജന്യ തൊഴില്‍ പരിശീലനത്തിനുള്ള കൗണ്‍സിലിംഗ് മെയ് 30ന് രാവിലെ  11ന് ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത്   ഹാളില്‍ നടത്തുന്നു.  പരിശീലനത്തില്‍  ഗ്രാമീണ മേഖലയിലെ 18-നും 35-നും ഇടയില്‍ പ്രായമുള്ള കുടുംബശ്രീ, തൊഴിലുറപ്പ്, ആശ്രയ എന്നീ പദ്ധതികളില്‍ ഉള്‍പ്പെട്ട എസ്.സി, എസ്.റ്റി, മൈനോറിറ്റി എന്നീ വിഭാഗത്തിലുള്ളവര്‍ക്ക് പങ്കെടുക്കാം. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജോലിയില്‍ നിയമനം നല്‍കും. വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എല്‍.സി / പ്ലസ്ടു.  ഫോണ്‍ 9747807096.

 

date