Skip to main content

മാതൃക പോളിങ് ബൂത്തുകളിൽ അപ്രതീക്ഷിത സമ്മാനമായി വൃക്ഷത്തൈ

ആലപ്പുഴ: വോട്ടു ചെയ്തു മടങ്ങുന്നവർക്ക് വൃക്ഷത്തൈ സമ്മാനം. ഉപതിരഞ്ഞെടുപ്പിൽ ഒരുക്കിയ മാതൃക പോളിങ് ബൂത്തുകളിലാണ് സമ്മതിദായകർക്ക് വൃക്ഷത്തൈ സമ്മാനമായി നൽകിയത്. ഒപ്പം വോട്ടവകാശം  വിനിയോഗിച്ചതിന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടറുടെ വക ആശംസ കാർഡും. 

 

മണ്ഡലത്തിലെ അഞ്ചു പോളിങ് ബൂത്തുകളാണ് മാതൃക പോളിങ് ബൂത്തുകളായി മാറ്റിയത്. മറ്റു വോട്ടിങ്  കേന്ദ്രങ്ങളിൽ നിന്നും വ്യത്യസ്തമായി കൂടുതൽ സൗകര്യമൊരുക്കിയ ഇവിടെ അപ്രതീക്ഷിത സമ്മാനമായാണ് വൃക്ഷത്തൈ നല്കിയത്. ഓരോ കേന്ദ്രത്തിലും എഴുന്നൂറോളം വൃക്ഷത്തൈകൾ ഇതിനായി എത്തിച്ചിരുന്നു. കൂടുതൽ പ്ലാവിൽ തൈകളാണ് വിതരണം ചെയ്തത്. ഇതിലെ വിവിധയിനങ്ങൾ അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് കായ്ക്കുമെന്ന് പ്രതീക്ഷിക്കാം. 

(പി.എൻ.എ 1119/ 2018)

date