Skip to main content

പിണറായി വിജയന്‍ മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷം സമാപനം ഇന്ന് (മേയ് 30) നിശാഗന്ധിയില്‍ * ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും * ചടങ്ങിന് ശേഷം 'മണ്ണും വിണ്ണും' മെഗാ സ്‌റ്റേജ് ഷോ

പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ സമാപനം ഇന്ന് (മേയ് 30) വൈകിട്ട് അഞ്ചിന് ഗവര്‍ണര്‍ പി. സദാശിവം നിശാഗന്ധിയില്‍ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിക്കും. നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും.
    റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍, ജലവിഭവ മന്ത്രി മാത്യു ടി. തോമസ്, ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍, തുറമുഖ പുരാവസ്തു-പുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, സാംസ്‌കാരിക, പിന്നാക്കക്ഷേമ, നിയമ മന്ത്രി എ.കെ. ബാലന്‍, മേയര്‍ വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും.  സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്വാഗതം ആശംസിക്കും.
     മന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക്, കെ.കെ. ശൈലജ ടീച്ചര്‍, എം.എം. മണി, വി.എസ്. സുനില്‍കുമാര്‍, ടി.പി. രാമകൃഷ്ണന്‍, പി. തിലോത്തമന്‍, ജി. സുധാകരന്‍, ജെ. മേഴ്സിക്കുട്ടിയമ്മ, എ.സി. മൊയ്തീന്‍, കെ. രാജു, പ്രൊഫ. സി. രവീന്ദ്രനാഥ്, ഡോ. കെ.ടി. ജലീല്‍, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, എം.എല്‍.എമാരായ സി. ദിവാകരന്‍, ഡി.കെ. മുരളി, ബി. സത്യന്‍, കെ. ആന്‍സലന്‍, സി.കെ. ഹരീന്ദ്രന്‍, ഐ.ബി. സതീഷ്, കെ. മുരളീധരന്‍, ഒ. രാജഗോപാല്‍, കെ.എസ്. ശബരീനാഥന്‍, വി. ജോയി, വി.എസ്. ശിവകുമാര്‍, എം. വിന്‍സന്റ് എന്നിവര്‍ സന്നിഹിതരായിരിക്കും. ചീഫ് സെക്രട്ടറി പോള്‍ ആന്റണി  കൃതജ്ഞത രേഖപ്പെടുത്തും. 
ചടങ്ങിന്റെ ആരംഭമായി സര്‍ക്കാരിന്റെ വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുന്ന ചലച്ചിത്രസംവിധായകന്‍ ആഷിഖ് അബു സംവിധാനം ചെയ്ത വീഡിയോ ചിത്രം പ്രദര്‍ശിപ്പിക്കും. പൊതുസമ്മേളനത്തെത്തുടര്‍ന്ന്, സൂര്യാ കൃഷ്ണമൂര്‍ത്തിയുടെ സംവിധാനത്തില്‍ 425 ഓളം കലാകാരന്‍മാര്‍ അണിനിരക്കുന്ന 'മണ്ണും വിണ്ണും' എന്ന കലാപരിപാടി അവതരിപ്പിക്കും. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും കലാപരിപാടികളും പി.ആര്‍.ഡി ലൈവ് (PRD LIVE) ആപ്പില്‍ തല്‍സമയം കാണാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. വാര്‍ഷികാഘോഷങ്ങളുടെഭാഗമായി നിശാഗന്ധിയില്‍ നടക്കുന്ന വിപണന മേള അനന്തവിസ്മയവും ഇന്ന് സമാപിക്കും.
പി.എന്‍.എക്‌സ്.2063/18

date