Skip to main content

പോസ്റ്റ്‌മെട്രിക് കോഴ്‌സ് പ്രവേശനം: പിന്നാക്ക സംവരണത്തിന് എസ്.ഇ.ബി.സി നോണ്‍ ക്രിമിലെയര്‍ സാക്ഷ്യപത്രം നിര്‍ബന്ധം

സംസ്ഥാനത്തെ പോസ്റ്റ്‌മെട്രിക് കോഴ്‌സുകളില്‍ പ്രവേശനത്തിന് പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം അനുവദിക്കുന്നത് SEBC (Socially and Educationally Backward Classes) എന്ന വിഭാഗത്തിലാണെന്നും ഈ സംവരണം ലഭ്യമാക്കുന്നതിന് പ്രവേശനം നടത്തുന്ന സര്‍ക്കാര്‍ വകുപ്പ്/ഏജന്‍സികളില്‍ ഹാജരാക്കേണ്ട രേഖ SEBC നോണ്‍ക്രിമീലയര്‍ സാക്ഷ്യപത്രമായിരിക്കണമെന്നും പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. ഉദ്യോഗ സംവരണത്തിനുളള ഒ.ബി.സി നോണ്‍ക്രിമീലെയര്‍ സാക്ഷ്യപത്രമാണ് നിരവധിപേര്‍ ഹാജരാക്കുന്നത്.  ഇത് SEBCവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സംവരണം നഷ്ടപ്പെടുന്നതിനിടയാക്കും. ഈ സാഹചര്യത്തില്‍ വിദ്യാലയ പ്രവേശനത്തിന് ബന്ധപ്പെട്ടവര്‍ക്ക്/അര്‍ഹരായവര്‍ക്ക് നോണ്‍ക്രീമിലെയര്‍ സാക്ഷ്യപത്രം അനുവദിക്കുന്നതിന് റവന്യൂ ഉദ്യോഗസ്ഥര്‍ പ്രത്യേകം  ശ്രദ്ധിക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്:obcdirectorate@gmail.com  ഫോണ്‍: 0471 2727379, 9961288520.

പി.എന്‍.എക്‌സ്.2105/18

date