Skip to main content

ബാലാവകാശ സംരക്ഷണ വാരാചരണം  ബോധവത്ക്കരണ ക്‌ളാസുകള്‍ ഇന്ന് 

സാമൂഹികനീതി വകുപ്പും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും ചേര്‍ന്ന് നടത്തുന്ന ശിശു സംരക്ഷണ വാരാചരണത്തിന്റെ ഭാഗമായി ഇന്ന് (നവംബര്‍ 16) ബോധവത്ക്കരണ ക്‌ളാസുകള്‍ നടത്തും. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി 'കുട്ടികളുടെ അവകാശങ്ങള്‍' വിഷയത്തിലാണ് ബോധവത്ക്കരണം നടത്തുക. രാവിലെ 10 മുതല്‍ 12.30 വരെ ആലത്തൂര്‍ എ.എസ്.എം. സ്‌കൂളിലും ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകിട്ട് നാല് വരെ കൊല്ലങ്കോട് എസ്.എന്‍.ഡി.പി. ഹാളിലുമാണ് പരിപാടി നടത്തുക. വിദ്യാര്‍ഥികളും അമ്മമാരും പങ്കെടുക്കും.
 

date