Skip to main content

തൊഴില്‍ നിയമങ്ങള്‍: പുസ്തകം പ്രകാശനം ചെയ്തു

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ് തയ്യാറാക്കിയ 'ഞാനും എന്റെ തൊഴില്‍ നിയമങ്ങളും - അഞ്ചും ആറും വാല്യങ്ങള്‍' തൊഴിലും നൈപുണ്യവും എക്‌സൈസും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പ്രകാശനം ചെയ്തു.

മന്ത്രിയുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ് ഡയറക്ടര്‍ ആര്‍ പ്രമോദ് ഏറ്റുവാങ്ങി.

ചടങ്ങില്‍ കിലെ ഡയറക്ടര്‍ കെ.എസ്.ബിജു, ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ 

എം. ഷജീന, ഫെല്ലോമാരായ ജെ.എന്‍.കിരണ്‍, ബൈജു ചന്ദ്രന്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ജയലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പി.എന്‍.എക്‌സ്.2198/18

date