Skip to main content

വൃക്ഷത്തൈ നടീല്‍: പ്ലാസ്റ്റിക് കവറുകള്‍ സംസ്‌കരണത്തിനു നല്‍കണം

ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാനമൊട്ടാകെ വൃക്ഷത്തൈകള്‍ നടുമ്പോള്‍ പ്ലാസ്റ്റിക് മാലിന്യം സൃഷ്ടിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഹരിത കേരളം മിഷന്‍ അറിയിച്ചു.  തൈകള്‍ വളര്‍ത്താനുപയോഗിച്ച പ്ലാസ്റ്റിക് കവറുകള്‍ നട്ടശേഷം കഴുകി വൃത്തിയാക്കി പ്ലാസ്റ്റിക് സംസ്‌കരണത്തിനയയ്ക്കാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ഹരിതകര്‍മ്മസേനയ്ക്ക് കൈമാറണം.  വിവിധ വകുപ്പുകളുടേയും സ്‌കൂളുകളുടേയും സ്ഥാപനങ്ങളുടേയും നേതൃത്വത്തില്‍ വന്‍ തോതില്‍ തൈനടീല്‍ നടക്കുമ്പോഴുണ്ടാകുന്ന പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കാനുള്ള മുന്‍കരുതലായാണ്  അറിയിപ്പ്.

പി.എന്‍.എക്‌സ്.2201/18

date