Skip to main content

ഗസ്റ്റ് ലക്ചറര്‍ ഇന്റര്‍വ്യൂ ഇന്ന് (ജൂണ്‍ 5)

എല്‍.ബി.എസിന്റെ തിരുവനന്തപുരം ആസ്ഥാനത്തേക്ക് റ്റാലി, ഡി.സി.എഫ്.എ കോഴ്‌സുകള്‍ പഠിപ്പിക്കുവാന്‍ ഗസ്റ്റ് ലക്ചറര്‍മാരെ ആവശ്യമുണ്ട്. എം.കോം ഒന്നാംക്ലാസ് ബിരുദവും റ്റാലി കോഴ്‌സും അല്ലെങ്കില്‍ ബി.കോം ഒന്നാം ക്ലാസ് ബിരുദവും ഡി.സി.എഫ്.എ കോഴ്‌സും പാസായവരും പ്രസ്തുത കോഴ്‌സില്‍ ഒരു വര്‍ഷം അധ്യാപന പരിചയം ഉളളവരുമായിരിക്കണം. യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, ബയോഡേറ്റ എന്നിവ സഹിതം ഇന്ന് (ജൂണ്‍ അഞ്ച്) 2.30 ന് എല്‍.ബി.എസ് സെന്ററിന്റെ തിരുവനന്തപുരം കേന്ദ്രത്തില്‍ ഹാജരാകണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 2560332, 2560333.

പി.എന്‍.എക്‌സ്.2203/18

date