Skip to main content

ഭിന്നശേഷിക്കാര്‍ക്ക് പരീക്ഷാ പരിശീലനം

 

ജില്ലയിലെ വിവിധ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള ഭിന്നശേഷിയുളള ഉദ്യോഗാര്‍ത്ഥികള്‍ക്കായി സൗജന്യ പരീക്ഷ പരിശീലനം സംഘടിപ്പിക്കുന്നു. പി.എസ്.സി, സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍, റെയില്‍വെ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ ജൂണ്‍ 16നകം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ കോട്ടയത്ത് പ്രവര്‍ത്തിക്കുന്ന ഭിന്നശേഷിക്കാര്‍ക്കുളള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ പേര് രജിസ്റ്റര്‍ ചെയ്യണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്കാണ് പരിശീലനം. പങ്കെടുക്കുന്നവര്‍ക്ക് സ്റ്റൈപ്പന്റ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2304608 

                                                     (കെ.ഐ.ഒ.പി.ആര്‍-1138/18)

date