Skip to main content

മീഡിയ ഏജന്‍സികളെ തിരഞ്ഞെടുക്കുന്നു

നാഷണല്‍ ന്യൂട്രിഷന്‍ മിഷന്റെ സാമൂഹ്യമാധ്യമ പ്രചരണ പരിപാടികള്‍ സംസ്ഥാനത്ത് നടപ്പാക്കുന്നതിന് മീഡിയാ ഏജന്‍സികളെ തിരഞ്ഞെടുക്കുന്നു. സാമൂഹ്യമാധ്യമ പ്രചരണ പരിപാടികള്‍ നടത്തിയതില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. പരിപാടികള്‍ നടത്തിയതിന്റെ വിശദവിവരങ്ങള്‍ പോര്‍ട്ട്‌ഫോളിയോ രൂപത്തില്‍ അപേക്ഷയോടൊപ്പം നല്‍കണം. യോഗ്യരായവരെ ടെക്‌നിക്കല്‍ കമ്മിറ്റി തിരഞ്ഞെടുക്കും. പി.ആര്‍.ഡി നിരക്കുകള്‍ അനുസരിച്ചായിരിക്കും പ്രതിഫലം. പി.ആര്‍.ഡിയില്‍ രേഖപ്പെടുത്താത്ത പ്രവര്‍ത്തനങ്ങള്‍ക്ക് ടെക്‌നിക്കല്‍ കമ്മിറ്റി നിര്‍ദേശിക്കുന്ന നിരക്കുകള്‍ ആയിരിക്കും. അപേക്ഷകള്‍ മുദ്രവച്ച കവറില്‍ 13 ന് വൈകിട്ട് അഞ്ചു മണിക്ക് മുന്‍പ് സമര്‍പ്പിക്കണം. കവറിനു പുറത്ത് നാഷണല്‍ ന്യൂട്രിഷന്‍ മിഷന്‍ - സാമൂഹ്യമാധ്യമ പ്രചരണ പരിപാടികള്‍ സംസ്ഥാനത്ത് നടപ്പാക്കുന്നതിന്  മീഡിയാ ഏജന്‍സികളെ തിരഞ്ഞെടുക്കല്‍ എന്ന് രേഖപ്പെടുത്തണം. ഡയറക്ടര്‍, വനിതാ ശിശുവികസന വകുപ്പ്, പൂജപ്പുര, തിരുവനന്തപുരം എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. ഇ-മെയില്‍: swdicds@gmail.com ഫോണ്‍: 0471-2346534.

പി.എന്‍.എക്‌സ്.2209/18

date