Skip to main content

5.71 കോടി രൂപ ചെലവഴിച്ച് 2,10769 തൊഴിൽ ദിനങ്ങൾ *നഴ്സറി തയ്യാറാക്കുന്നതിനായി 2.7 കോടി്

ആലപ്പുഴ:ഹരിതകേരളം മിഷന്റെ ഭാഗമായി ജൂൺ 5ന് പരിസ്ഥിതി ദിനത്തിൽ ആര്യാട് ബ്ലോക്കിൽ 5.39 ലക്ഷം ഫവലൃക്ഷത്തൈകൾ നടും. ബ്ലോക്കിലെ  ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക്, മുഹമ്മ എന്നീ ഗ്രാമപഞ്ചായത്തുകളിൽ ,മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥാപിച്ച 136 നേഴ്സറികളിൽ തദ്ദേശീയമായി ഉത്പാദിപ്പിച്ച പേര, പ്ലാവ്, മാതളം, ആത്ത, പുളി, പേര, തുടങ്ങിയ തൈകളാണ് നടുന്നത്. ബ്ലോക്ക്തല ഉദ്ഘാടനം രാവിലെ 9 ന് ബ്ലോക്ക് പഞ്ചായത്ത് കാരൃാലയത്തിൽ പ്രസിഡന്റ് ഷീന സനൽകുമാർ നിർവഹിക്കും. 

ഇതിനായി 5.71 കോടി രൂപ ചിലവഴിച്ച് 2,10769 തൊഴിൽ ദിനങ്ങൾ ആണ് സൃഷ്ടിക്കുന്നത്.

 

 

 പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിൽ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വിളംബര ജാഥ സംഘടിപ്പിക്കും. 

 

 

 

(പി.എൻ.എ 1186/ 2018)

 

 

കനത്തമഴ; ജാഗ്രത വേണം

 

ജൂൺ ഒമ്പതുവരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ കടലിൽ മീൻ പിടിക്കാൻ പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.

 

(പി.എൻ.എ 1197/ 2018)

date