Skip to main content

സൗജന്യ പി.എസ്.സി.  പരീക്ഷാപരിശീലനം

എൻ.ടി.ബി.ആർ സൊസൈറ്റി:

 പുതിയ നാമനിർദ്ദേശം ക്ഷണിച്ചു

ആലപ്പുഴ: നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ വിവിധ ഉപസമതികളിലേക്ക് പുതുതായി നാമനിർദ്ദേശം ചെയ്യാൻ ആഗ്രഹിക്കുന്ന സംഘടനകൾ ഒരാഴ്ചക്കകം ഇക്കാര്യം രേഖാമൂലം സൊസൈറ്റി അധ്യക്ഷനായ ജില്ല കളക്ടറെയോ സെക്രട്ടറിയായ സബ് കളക്ടറെയോ അറിയിക്കണമെന്ന് ജില്ല കളക്ടർ ടി.വി. അനുപമ അറിയിച്ചു. 

 

ഒരാഴ്ചക്കകം നാമനിർദ്ദേശങ്ങളൊന്നുമില്ലെങ്കിൽ നിലവിലെ സമതികൾ തുടരാൻ തീരുമാനിക്കുമെന്നും ജില്ല കളക്ടർ പറഞ്ഞു. സൊസൈറ്റി ഭരണസമതി യോഗത്തിലാണ് ഈ തീരുമാനം.

 

സമതി കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഓഡിറ്റ് ചെയ്ത വരവ്-ചെലവ് കണക്ക് പാസാക്കി. 1.90 കോടി രൂപ വരവും 2.02 കോടി ചെലവും  അടങ്ങിയതാണിത്. 12 ലക്ഷത്തോളം രൂപ അധികമായി ചെലവഴിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ ഗ്രാന്റായി ഒരു കോടി രൂപ കിട്ടിയെങ്കിലും കേന്ദ്രധനസഹായം ഇനിയും കിട്ടാത്തതാണ് അധിക ചെലവിന് കാരണം.

 

കഴിഞ്ഞ അഞ്ചു വർഷത്തനിടയിൽ ടിക്കറ്റ് വില്പനയിലൂടെ ഏറ്റവും കൂടിയ തുക കിട്ടിയത് കഴിഞ്ഞ വർഷമാണ്. 79,76,396 രൂപയാണ് ടിക്കറ്റ് വിലപ്നയിലൂടെയുള്ള വരുമാനം. ഈരീതി ഈ വർഷവും പിന്തുടരാൻ സമിതി തീരുമാനിച്ചു. സ്റ്റാർട്ടിങ്, ട്രാക്കിങ് സംവിധാനങ്ങളുടെ രൂപകല്പനയ്ക്കായി അഞ്ചു സ്ഥാപനങ്ങളെ ചുരുക്കപ്പട്ടികയിൽപ്പെടുത്തി വിശദമായ രൂപരേഖയ്ക്ക് നിർദ്ദേശിച്ചിരുന്നു. നിശ്ചിത സമയത്തിനകം രണ്ടു സ്ഥാപനങ്ങൾ മാത്രമാണ് സമതി നിർദ്ദേശം പാലിച്ചത്. ഇവരുടെ സംവിധാനം താമസിയാതെ പരീക്ഷിച്ചു ബോധ്യപ്പെടാൻ ധാരണയായി.

 

യോഗത്തിൽ ജില്ല കളക്ടറും സൊസൈറ്റി അധ്യക്ഷയുമായ ടി.വി. അനുപമ അധ്യക്ഷത വഹിച്ചു. സെക്രട്ടറിയായ സബ് കളക്ടർ വി.ആർ.കൃഷ്ണതേജ  ഭരണസമതിയംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

 

(പി.എൻ.എ 1191/ 2018)

 

തീർപ്പാക്കാതെ കിടക്കുന്നതുമായ കെട്ടിട നിർമ്മാണ അപേക്ഷകളിൽ ഫയൽ അദാലത്ത്

ആലപ്പുഴ: ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ തീർപ്പാക്കാതെ കിടക്കുന്ന കെട്ടിട നിർമ്മാണ അപേക്ഷകളിൽ എത്രയും വേഗം തീർപ്പാക്കാനുള്ള സർക്കാർ തീരുമാനത്തിലന്റെ ഭാഗമായി ഫയൽ അദാലത്ത് നടത്തുന്നു. ജില്ലാ ടൗൺ പ്ലാനറുടെ നേതൃത്വത്തിലാണ് അദാലത്ത്. ഗ്രാമപഞ്ചായത്ത് ഓഫീസുകളിൽ ജനുവരി 31 വരെ കെട്ടിട നിർമ്മാണ അനുമതിയ്ക്ക് അപേക്ഷ നൽകിയവർക്ക് ഈ അദാലത്തിൽ അപേക്ഷ നൽകാം. അപേക്ഷയിൽ ഗ്രാമപഞ്ചായത്തിന്റെ പേര്, ഗ്രാമപഞ്ചായത്തിൽ അപേക്ഷ നൽകിയതിന്റെ ഫയൽ നമ്പരും തീയതിയും, അപേക്ഷകന്റെ പേര്, വിലാസം, മൊബൈൽ നമ്പർ എന്നിവ രേഖപ്പെടുത്തണം.  അപേക്ഷകൾ ഇ-മെയിൽ ആയോ തപാൽ വഴിയോ നേരിട്ടോ  ജൂൺ 11നകം നൽകാം. ഇ-മെയിൽ: tcpdalap@gmail.com . അപേക്ഷ ജില്ലാ നഗരാസൂത്രകന്റെ കാര്യാലയം, സിവിൽ സ്റ്റേഷൻ അനക്‌സ്-അഞ്ചാം നില, തത്തംപള്ളി പി.ഒ, ആലപ്പുഴ-688 013  എന്ന വിലാസത്തിൽ നൽകാം. ഫോൺ. 0477 2253390.

 

 

 

(പി.എൻ.എ 1192/ 2018)

 

ഹോണററി തസ്തികകളിലേക്കുള്ള ഒഴിവിലേക്ക്് അപേക്ഷ ക്ഷണിച്ചു

 

ആലപ്പുഴ: ജില്ലാ കുടുംബശ്രീ മിഷന്റേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന/തുടങ്ങുവാൻ ഉദ്ദേശിക്കുന്ന ബഡ്‌സ് സ്ഥാപനങ്ങളിൽ ഹോണററി തസ്തികകളിലേക്കുള്ള ഒഴിവിലേക്ക്് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

ഹോണററി വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് താൽപര്യമുള്ള, യോഗ്യതയും പരിചയസമ്പത്തുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. പ്രായ പരിധി 40 വയസ്.  വിശദമായ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം നിശ്ചിത ഫോർമാറ്റിലുള്ള അപേക്ഷ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ മിഷൻ, വലിയകുളം ജംഗ്ഷൻ, ആലപ്പുഴ -688001 എന്ന വിലാസത്തിൽ ജൂൺ 15നു മുമ്പായി അയക്കണം. വിശദവിവരത്തിന് കുടുംബശ്രീ വെബ്‌സൈറ്റ് (www.kudumbashree.org) സന്ദർശിക്കുക.

 

(പി.എൻ.എ 1193/ 2018)

 

ആലപ്പുഴ: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പുന്നപ്രയിൽ കുറവൻ തോട് ഐ.ഇ.എസ്സ് സ്‌കൂൾ കാമ്പസിൽ പ്രവർത്തിക്കുന്ന പരിശീലന കേന്ദ്രത്തിൽ പി.എസ്.സി.  പരീക്ഷയ്ക്കായി സൗജന്യ പരിശീലനം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. 18 വയസ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ എസ്.എസ്.എൽ.സി ബുക്കിന്റെ പകർപ്പ്, ഫോട്ടോ എന്നിവ സഹിതം ജൂൺ 20നകം പ്രിൻസിപ്പൽ, കോച്ചിങ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത്, എം.ഇ.എസ്. സ്‌കൂൾ ക്യാമ്പസ്, പുന്നപ്ര പി.ഒ, ആലപ്പുഴ എന്ന വിലാസത്തിൽ അയയ്ക്കണം.  അപേക്ഷാഫോറം ഓഫീസിലും www.minoritywelfare.keral.gov.in എന്ന വെബ്‌സൈറ്റിലും കളക്ടറേറ്റിലും ലഭിക്കും. വിശദവിവരത്തിന് ഫോൺ: 0477-2287869.

 

(പി.എൻ.എ 1194/ 2018)

date