Skip to main content

ഭൂമി പതിവിന് ലാൻഡ് ട്രൈബ്യൂണൽ  മുമ്പാകെ അപേക്ഷ നൽകാം

ആലപ്പുഴ: കേരള ഭൂപരിഷ്‌ക്കരണ നിയമത്തിലെ 72 ബി വകുപ്പ് (3)-ാം ഉപവകുപ്പ് പ്രകാരം നിക്ഷിപ്തമായ അധികാരം വിനിയോഗിച്ചു കൊണ്ട് കൈവശഭൂമിയെയോ അല്ലെങ്കിൽ കൈവശഭൂമിയുടെ ഒരു ഭാഗത്തിനെയോ സംബന്ധിച്ചുള്ള അവകാശവും ഉടമസ്ഥാവകാശവും അവകാശബന്ധവും പ്രസ്തുത വകുപ്പിന്റെ ഒന്നാം ഉപവകുപ്പിൽ കീഴിൽ പതിച്ചു കിട്ടുന്നതിന് അർഹതയുള്ള കൃഷി ചെയ്യുന്ന ഏതൊരു കുടിയാനും അപ്രകാരം പതിച്ചു കിട്ടുന്നതിനായി ലാൻഡ് ട്രൈബ്യൂണൽ മുമ്പാകെ അപേക്ഷ നൽകുന്നതിനുള്ള കാലാവധി ഡിസംബർ 31 വരെ ദീർഘിപ്പിച്ചു. അർഹതയുള്ളവർ പതിവിനായുള്ള അപേക്ഷകൾ ബന്ധപ്പെട്ട ലാൻഡ് ട്രൈബ്യൂണൽ മുമ്പാകെ നൽകണം.

 

 

(പി.എൻ.എ 1195/ 2018)

 

 ആലപ്പുഴ: ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റേയും പുന്നപ്ര  സഹകരണ എൻജിനീയറിങ് കോളേജിന്റേയും ( സി.ഇ.എം.പി -കേപ്പ്) ആഭിമുഖ്യത്തിൽ  സൗജന്യ എൻട്രൻസ് ഓപ്ഷൻ തിരഞ്ഞെടുപ്പ് സഹായ കേന്ദ്രം തുടങ്ങി.ഇനിമുതൽ വിദ്യാർഥികൾക്ക് യാതൊരുവിധ തെറ്റും കൂടാതെ സ്വന്തമായി ഓപ്ഷനുകൾ തിരഞ്ഞെടുക്കാം. തെറ്റായ ഓപ്ഷനുകൾ തിരഞ്ഞെടുത്ത് വിദ്യാർഥികൾ ബുദ്ധിമുട്ടിലാകുന്ന സാഹചര്യത്തിലാണ് സഹായ കേന്ദ്രം പ്രവർത്തനം തുടങ്ങിയതെന്ന്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ സഹായ കേന്ദ്രം ഉദ്ഘാടനം ചെയ്തുകൊണ്ടുപറഞ്ഞു. ആലപ്പുഴ കളക്ടറേറ്റുവളപ്പിൽ പ്രവർത്തിക്കുന്ന ജില്ലാ പഞ്ചായത്ത് ഓഫീസിനോട് ചേർന്നാണ് സഹായ കേന്ദ്രം പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. പ്രവൃത്തിദിവസങ്ങളിൽ രാവിലെ പത്തുമണി മുതൽ വൈകിട്ട് അഞ്ചുവരെ സഹായ കേന്ദ്രത്തിന്റെ സേവനം ലഭ്യമാകും.യോഗത്തിൽ പ്രിൻസിപ്പൽ ഡോ.റൂബിൻ വർഗീസ്, എ.ഒ അശോക് കുമാർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ.ടി മാത്യു  തുടങ്ങിയവർ സംസാരിച്ചു.

 

(പി.എൻ.എ 1196/ 2018)

date