Skip to main content

പരിസ്ഥിതി ദിനാചരണം 

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും പത്തനംതിട്ട നഗരസഭയും സംയുക്തമായി പരിസ്ഥിതി ദിനാചരണം നടത്തി. നഗരസഭ അധ്യക്ഷ രജനി പ്രദീപ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ സിന്ധു അനില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൗണ്‍സിലര്‍മാരായ റോഷന്‍ നായര്‍, റെജീന ഷെരീഫ്, ബീനാ ഷെരീഫ്, സന്ധ്യ സജീവ്, ടി.ആര്‍ ശുഭ, സുശീല പുഷ്പന്‍, രാഷ്ട്രീയകക്ഷി നേതാവ് അഡ്വ സുഹാസ്. എം. ഹനീഫ്, സിഡിഎസ് ചെയര്‍പേഴ്സണ്‍ മോനി വര്‍ഗീസ് , ജില്ലാ കോര്‍ഡിനേറ്റര്‍ ആര്‍. അജയന്‍, അഖില്‍ തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡും പരിസര പ്രദേശങ്ങളും ശുചീകരിക്കുകയും വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുകയും ചെയ്തു. 

വാഴമുട്ടം ഗവണ്‍മെന്‍റ് യുപി സ്കൂളില്‍ പരിസ്ഥിതി ദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ബ്ലസണ്‍ ടി. എബ്രഹാം ദിനാചരണം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ സുരേന്ദ്രന്‍നായര്‍, എസ്എംസി ചെയര്‍മാന്‍ കെ.സി അനില്‍കുമാര്‍ അധ്യാപകരായ പ്രശാന്ത്കുമാര്‍, ജയന്തി, പ്രശാന്തിനി തുടങ്ങിയവര്‍ പങ്കെടുത്തു. അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന്  വാഴമുട്ടം താഴൂര്‍ക്കടവ് റോഡിന്‍റെ വശങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ടു. പരിസ്ഥിതി പ്രതിജ്ഞ, പോസ്റ്റര്‍ തയ്യാറാക്കല്‍, പരിസ്ഥിതിദിന ക്വിസ് എന്നവയും ചടങ്ങിനോടനുബന്ധിച്ച് നടന്നു. 

ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിന്‍റെ ആഭിമുഖ്യത്തില്‍ പ്രക്കാനം ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ പരിസ്ഥിതി ദിനാചരണം നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കല അജിത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. കുടുംബശ്രീ പ്രവര്‍ത്തകരുടേയും തൊഴിലുറപ്പ് പ്രവര്‍ത്തകരുടേയും സഹകരണത്തോടെ വൃക്ഷത്തൈ വിതരണവും പരിസ്ഥിതി ബോധവത്ക്കരണവും നടത്തി. 
(പിഎന്‍പി 1442/18)

date