Skip to main content

ജെ എസ് എസ് മലപ്പുറം യൂണിറ്റിന് വീണ്ടും ദേശീയ അംഗീകാരം

ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ (ജെ എസ് എസ്) മലപ്പുറം യൂണിറ്റിന് ദേശീയ തലത്തില്‍ വീണ്ടും അംഗീകാരം.  ന്യൂഡല്‍ഹി ആസ്ഥാനമായ ഇന്ത്യന്‍ അഡല്‍റ്റ് എഡ്യുക്കേഷന്‍ അസോസിയേഷന്റെ ടാഗോര്‍ ലിറ്ററസി അവാര്‍ഡാണ് ജന്‍ ശിക്ഷന്‍ സന്‍സ്ഥാന് ലഭിച്ചത്.  ഓര്‍ഗനൈസേഷന്‍ നടത്തുന്ന സാക്ഷരത പ്രവര്‍ത്തനങ്ങള്‍ക്കും മുതിര്‍ന്നവരുടെ വിദ്യാഭ്യാസ-തൊഴില്‍ നൈപുണ്യ പരിശീലന പ്രവര്‍ത്ത നങ്ങള്‍ക്കുമുള്ള അംഗീകാരമായാണ് അവാര്‍ഡ്.
ജൂലൈയില്‍ ന്യൂ ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അവാര്‍ഡുകള്‍ കൈമാറും.   പി വി അബ്ദുല്‍ വഹാബ് എം പി ചെയര്‍മാനായ ജെ.എസ്.എസ്  പന്ത്രണ്ട് വര്‍ഷത്തോളമായി  ജില്ലയില്‍  നടത്തിയ പ്രവര്‍ത്തനങ്ങള്‍ വഴി ഇതുവരെ ഏകദേശം 50,000 ത്തോളം ആളുകള്‍ക്ക് തുല്യതാ വിദ്യാഭ്യാസവും, തൊഴില്‍ നൈപുണ്യവും പകര്‍ന്ന് നല്‍കിയെന്ന് ജെ എസ് എസ് മലപ്പുറം ജില്ലാ ഡയറക്ടര്‍ വി ഉമ്മര്‍കോയ പറഞ്ഞു.
ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള യുനെസ്‌കോ ഏര്‍പ്പെടുത്തിയ കണ്‍ഫ്യൂഷ്യസ് ലിറ്ററസി അവാര്‍ഡ്, കേന്ദ്ര സര്‍ക്കാരിന്റെ സാക്ഷര്‍ ഭാരത് അവാര്‍ഡ് എന്നിവയും ജെ എസ് എസ് സ്വന്തമാക്കിയിട്ടുണ്ട്.  കേന്ദ്ര സര്‍ക്കാരിന്റെ വിവിധ തൊഴില്‍ നൈപുണ്യ കോഴ്സുകളുടേയും, തുടര്‍ വിദ്യാഭ്യാസത്തിന്റെയും നോഡല്‍ ഏജന്‍സി കൂടിയാണ് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജെ എസ് എസ് മലപ്പുറം.

 

date