Skip to main content

നവകേരളത്തിലേക്ക് : ചിത്രകലാ ക്യാമ്പ്  മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തിന്‍റെ ഭാഗമായി തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ നടന്ന ലളിതകല അക്കാദമിയുടെ നവകേരളത്തിലേക്ക് എന്ന ഏകദിന ചിത്രകലാ ക്യാമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ 'കൈയ്യൊപ്പ് ' ചാര്‍ത്തി ഉദ്ഘാടനം ചെയ്തു. സാംസ്കാരിക വകുപ്പു മന്ത്രി എ കെ ബാലന്‍, സാംസ്കാരിക വകുപ്പു സെക്രട്ടറി റാണി ജോര്‍ജ്, ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ്, സാഹിത്യ അക്കാദമി ചെയര്‍മാന്‍ വൈശാഖന്‍, ലളിതകലാ സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍  തുടങ്ങിയവര്‍ പങ്കെടുത്തു. സാഹിത്യ അക്കാദമി അങ്കണത്തില്‍ നടന്ന ക്യാമ്പില്‍ 42 ചിത്രകാരന്മാര്‍ ചിത്രം വരച്ചു.ഹരിത കേരളം, ആര്‍ദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നീ മിഷനുകളുമായി ബന്ധപ്പെട്ടാണ് ചിത്രങ്ങള്‍ രചിച്ചത്.
 

date