Skip to main content

'ക്ലീന്‍ സ്കൂള്‍ ഡേ' ഉദ്ഘാടനം 28 ന്

 ജില്ലയിലെ എല്ലാ സ്കൂളുകളിലും അങ്കണവാടികളിലും ഊര്‍ജ്ജിതമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് 'ക്ലീന്‍ സ്കൂള്‍ ഡേ'ആചരിക്കുന്നു. ഇതിന്‍റെ ജില്ലാതല ഉദ്ഘാടനം  ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് മെയ് 28 രാവിലെ 10 ന് അയ്യന്തോള്‍ ഗവണ്‍മെന്‍റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടത്തും. കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജന്‍ അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ ഡോ. എ കൗശിഗന്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളായ മഞ്ജുള അരുണന്‍, ലാലി ജെയിംസ്,  കൗണ്‍സിലര്‍ വത്സല ബാബുരാജ്, സ്കൂള്‍ മേധാവികളായ കെ ലീല, സൂരജ് ശങ്കര്‍, ജി കെ പ്രേമകല തുടങ്ങിയവര്‍ ആശംസ നേരും. വിദ്യഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍ ആര്‍ മല്ലിക സ്വാഗതവും എം ജയലക്ഷ്മി ടീച്ചര്‍ നന്ദിയും പറയും. 'ക്ലീന്‍ സ്കൂള്‍ ഡേ' ഭാഗമായി സ്കൂളുകള്‍, അങ്കണവാടികള്‍ എന്നിവയിലെ കിണര്‍, ടാങ്ക്, ശുചിമുറികള്‍, ക്ലാസ്സ് മുറികള്‍,കലവറ, പാചകപുര, ഡൈനിംഗ് ഹാള്‍ എന്നിവയുടെ ശൂചീകരണവും അറ്റകുറ്റപ്പണികളും മാലിന്യ സംസ്ക്കരണത്തിനുളള സൗകര്യമൊരുക്കല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നു. ജില്ലാ പദ്ധതി വിഭാവനം ചെയ്ത ബാലസൗഹൃദ ജില്ല എന്ന പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

date