Skip to main content

സംസ്ഥാന സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം:  'സമഗ്ര' ഉല്പന്ന വിപണന പ്രദര്‍ശനമേള സമാപിച്ചു

സംസ്ഥാന സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തെ വിദ്യാര്‍ത്ഥികോര്‍ണറില്‍ ഒരുക്കിയ ഉല്പ്പന്ന വിപണന പ്രദര്‍ശന മേളയായ 'സമഗ്ര' ഇന്നലെ(മെയ് 26) സമാപിച്ചു. ഇന്നലെ സാഹിത്യ അക്കാദമിയില്‍ ലളിതകല അക്കാദമിയുടെ 'നവകേരളത്തിലേക്ക്'എന്ന ഏകദിന ചിത്രകലാക്യാമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ കൈയൊപ്പ് ചാര്‍ത്തി ഉദ്ഘാടനം ചെയ്തു.   
    കലാപരിപാടികള്‍ക്കു പുറമേ വിദ്യാഭ്യാസം, കൃഷി, വ്യവസായം, സാഹിത്യം എന്നീ മേഖലകളെ അടിസ്ഥാനമാക്കി സംഘടിപ്പിച്ച നാല് സെമിനാറുകള്‍, കൃഷി വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചക്ക മഹോത്സവം, കലാപരിപാടികള്‍ തുടങ്ങിയ പരിപാടികളും ഇതോടനുബന്ധിച്ച് നടന്നു. 
    ഇന്‍ഫര്‍മേഷന്‍  പബ്ലിക് റിലേഷന്‍സ് വകുപ്പ്, ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, തൃശൂര്‍ കോര്‍പ്പറേഷന്‍, ഇതര വകുപ്പുകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു ജില്ലാതല ആഘോഷ പരിപാടികള്‍. 

date