Skip to main content

ഫുട്ബോള്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ലോകകപ്പ് ഫുട്ബോളിന്‍റെ പ്രചരണാര്‍ത്ഥം   സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ കൊടുമണ്‍ സ്വദേശി ബിജിന്‍.എസ് ഒന്നാം സ്ഥാനം നേടി. കുന്നന്താനം സ്വദേശി യദുകൃഷ്ണന്‍ രണ്ടാം സ്ഥാനവും പ്രണവ് എന്‍.പി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.  കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന മത്സരം ജില്ലാകളക്ടര്‍ പി.ബി നൂഹ് ഉദ്ഘാടനം ചെയ്തു. നാല്‍പ്പത്തിയെട്ട് പേരാണ് മത്സരത്തില്‍ പങ്കെടുത്തത്. എ.ഡി.എം പി.ടി.ഏബ്രഹാം, ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ അഡ്വ.ആര്‍ ജയന്‍, ജില്ലാ യൂത്ത് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എസ്.ഉദയകുമാരി, പ്രസ് ക്ലബ് സെക്രട്ടറി ബിജു കുര്യന്‍ എന്നിവര്‍ പങ്കെടുത്തു. ഒന്നും രണ്ടും സ്ഥാനം നേടി വിജയിച്ചവര്‍ യുവജനക്ഷേമബോര്‍ഡ് സംഘടിപ്പിക്കുന്ന സംസ്ഥാനതല ക്വിസ് മത്സരത്തിലേക്ക് യോഗ്യത നേടി. മുപ്പത്തിയഞ്ച് വയസിന് താഴെയുള്ളവര്‍ക്കായാണ് മത്സരം സംഘടിപ്പിച്ചത്.                                 (പിഎന്‍പി 1500/18)

date