Skip to main content

ഐടിഐ പ്രവേശനം

    പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള കൊടുമണ്‍ ഐക്കാട് ഐടിഐയില്‍ എന്‍സിവിറ്റി അംഗീകാരമുള്ള ഡി/സിവില്‍, ഇലക്ട്രീഷ്യന്‍ ട്രേഡുകളില്‍ പട്ടികജാതി, പട്ടിക വര്‍ഗ, ജനറല്‍ സീറ്റുകളിലേക്ക് എസ്എസ്എല്‍സി പാസായവര്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് 820 രൂപ ലംപ്സംഗ്രാന്‍റും 630 രൂപ പ്രതിമാസ സ്റ്റൈപ്പന്‍റും എല്ലാ വിഭാഗക്കാര്‍ക്കും 900 രൂപ യൂണിഫോം അലവന്‍സും 3000 രൂപ സ്റ്റഡി ടൂര്‍ അലവന്‍സും ലഭിക്കും. ആണ്‍കുട്ടികള്‍ക്ക് സൗജന്യ ഹോസ്റ്റ ല്‍ സൗകര്യം ലഭ്യമാണ്. അപേക്ഷാ ഫോറം ഐടിഐയില്‍ ലഭിക്കും. അപേക്ഷ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഈ മാസം 25ന് മുമ്പ് ഐടിഐ യില്‍ ലഭിക്കണം. ഫോണ്‍: 04734 280771.                     (പിഎന്‍പി 1503/18)

date