Skip to main content

പി.എസ്.സി സൗജന്യ പരിശീലനം

    ന്യൂനപക്ഷ വകുപ്പിന് കീഴില്‍ പത്തനംതിട്ടയില്‍ പ്രവര്‍ത്തിക്കുന്ന പി.എസ്.സി പരീക്ഷാ പരിശീലന കേന്ദ്രത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട യുവജനങ്ങള്‍ക്ക് സൗജന്യ പരിശീലനത്തിന് ഈ മാസം 28 വരെ അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികളുടെ സൗകര്യമനുസരിച്ച് റഗുലര്‍, ഹോളിഡേ ബാച്ചുകളുണ്ട്. ന്യൂനപക്ഷ വിഭാഗത്തിന് പുറമേ 20 ശതമാനം സീറ്റുകള്‍ ഒബിസി വിഭാഗത്തിന് നല്‍കും. താത്പര്യമുള്ളവര്‍ എസ്എസ്എല്‍സി ബുക്കിന്‍റെ പകര്‍പ്പ്, ഫോട്ടോ എന്നിവ സഹിതം പ്രിന്‍സിപ്പല്‍, കോച്ചിംഗ് സെന്‍റര്‍, മൈനോറിറ്റി യൂത്ത്, തൈക്കാവ് സ്കൂള്‍ കോംപൗണ്ട്, പത്തനംതിട്ട എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 0468 2238188.                                (പിഎന്‍പി 1505/18)

date