Skip to main content

സാങ്കേതിക പദാവലി പുസ്തകം പ്രകാശനം ചെയ്തു

ഭരണഭാഷ മലയാളമാക്കി മാറ്റുന്ന നയത്തിന്റേയും ശാസ്ത്രസാങ്കേതിക വിഷയങ്ങള്‍ കൂടുതല്‍ പ്രചരിപ്പിക്കുന്നതിന്റേയും ഭാഗമായി കേരള സംസ്ഥാന റിമോട്ട് സെന്‍സിംഗ് ആന്റ് എന്‍വയോണ്‍മെന്റ് സെന്റര്‍ തയ്യാറാക്കിയ വിദൂര സംവേദനവും ഭൗമ വിവര വ്യവസ്ഥയും പരിസ്ഥിതിയും  സാങ്കേതിക പദാവലി എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മെഹ്ത പുസ്തകം ഏറ്റുവാങ്ങി. കെ. എസ്. ആര്‍. ഇ. സിയിലെ ശാസ്ത്രജ്ഞനായ ഡോ. വി. സുഭാഷ് ചന്ദ്രബോസാണ് പുസ്തകം തയ്യാറാക്കിയത്. വിദൂര സംവേദനവും ഭൗമ വിവര വ്യവസ്ഥയും സംബന്ധിച്ച സാങ്കേതിക പദങ്ങളുടെ അര്‍ത്ഥവും നിര്‍വചനവും പുസ്തകത്തില്‍ നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ശാസ്‌ത്രോപദേഷ്ടാവ് എം. സി. ദത്തന്‍, ഡയറക്ടര്‍ ഡോ.കെ.പി. രഘുനാഥ മേനോന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

പി.എന്‍.എക്‌സ്.2378/18

date